ബട്ട് കേണപേക്ഷിച്ചിട്ടും അഫ്രീദിക്ക് കുലുക്കമില്ല; ‘രാജ്യത്തെ നാണംകെടുത്തിയവന്‍ എന്റെ ടീമില്‍ കളിക്കേണ്ടെന്ന് പാക് നായകന്‍’

ബട്ടിനെ ടീമിലേക്ക് തിരിച്ചെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് എതിര്‍പ്പില്ലെങ്കിലും അഫ്രീദി എതിര്‍പ്പ് തുടരുകയാണ്

  pakistan cricket , salman butt , salman butt and shahid afridi , case
കറാച്ചി| jibin| Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (12:18 IST)
വാതുവെപ്പ് ഇടപാടില്‍ വിലക്ക് നേരിട്ട് ടീമില്‍ നിന്ന് പുറത്തുപോയ മുന്‍ പാകിസ്ഥാന്‍ നായകന്‍ സല്‍‌മാന്‍ ബട്ടിനെ ടീമിലേക്ക് തിരിച്ചെടുക്കാന് അനുവദിക്കാത്തത് നിലവിലെ നായകന്‍ ‍ഷാഹിദ് അഫ്രീദിയാണെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷാകാലാവധി അവസാനിച്ച സാഹചര്യത്തില്‍ എത്രയും വേഗം ടീമില്‍ തിരിച്ചെടുക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് താരം അപേക്ഷിച്ചിട്ടും അഫ്രിദി എതിര്‍ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

ബട്ടിനെ ടീമിലേക്ക് തിരിച്ചെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് എതിര്‍പ്പില്ലെങ്കിലും അഫ്രീദി എതിര്‍പ്പ് തുടരുകയാണ്. പാക് താരങ്ങളെ വാതുവെപ്പിലേക്കും രാജ്യത്തെ എന്ന നാണക്കേടിലേക്ക് നയിച്ചത് ബട്ടാണെന്നും, താരത്തെ തിരിച്ചെടുക്കേണ്ടതില്ലെന്നുമാണ് പാക് നായകന്‍ വ്യക്തമാക്കുന്നത്.


ബട്ട് കഴിഞ്ഞ ദിവസം ചീഫ് സിലക്ടര്‍ ഹാരൂണ്‍ റഷീദുമായി ലഹോറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മടങ്ങിവരവില്‍ ടീം അംഗങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കിലും അഫ്രീദിക്കു താല്‍പര്യമില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. രണ്ടു തവണ നേരില്‍ കണ്ട് ബട്ട് അഫ്രീദിയോടു മാപ്പു പറഞ്ഞിട്ടും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അഫ്രീദി തയാറായില്ല. ആമിറിനോട് മൃതു നിലപാട് സ്വീകരിച്ച അഫ്രീദി ബട്ടിനോട് ആ കാരുണ്യം കാണിക്കാന്‍ തയ്യാറല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :