സജിത്ത്|
Last Updated:
ബുധന്‍, 16 ഓഗസ്റ്റ് 2017 (10:23 IST)
ചരിത്ര നേട്ടത്തിനുടമയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെയാണ് മറ്റൊരു ഇന്ത്യന്‍ നായകനും ഇതുവരെ സാധിക്കാത്ത അപൂര്‍വ നേട്ടം കോഹ്ലിക്ക് സ്വന്തമാക്കാനായത്. ടെസ്റ്റ് പദവി ലഭിച്ച ശേഷം വിദേശത്ത് ആദ്യമായി പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലിക്ക് സ്വന്തം പേരിലാക്കിയത്.
ലങ്കയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന് റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. ഓസീസിനു ശേഷം ലങ്കയില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീമും ഈ കോഹ്ലി പടയാണ്. ഇന്നിംഗ്‌സിനും 171 റണ്‍സിനും അവസാന ടെസ്റ്റ് ജയിച്ച ഇന്ത്യ, വിദേശത്ത് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയവുമാണ് സ്വന്തമാക്കിയത്.
ടെസ്റ്റ് പദവി ലഭിച്ചശേഷം ഇത് രണ്ടാം തവണമാത്രമാണ്
ശ്രീലങ്ക നാട്ടില്‍ നടന്ന പരമ്പരയില്‍ എല്ലാ ടെസ്റ്റും തോല്‍ക്കുന്നത്. ഇന്ത്യക്ക് പുറമെ 2004ല്‍ ഓസ്‌ട്രേലിയ മാത്രമായിരുന്നു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍
ഇന്ത്യ ഒന്നാമതെത്തിയിരുന്നു. 125 റേറ്റിംഗ് പോയിന്റോടുകൂടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. 110 പോയന്റാണ് ദക്ഷിണാഫ്രിക്കക്കുളളത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.