ധവാന്‍ മുതല്‍ പാണ്ഡ്യവരെ; ഇവര്‍ എന്താണ് കാണിക്കുന്നത് ? - ഈ കോഡ് ഭാഷ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

ധവാന്‍ മുതല്‍ പാണ്ഡ്യവരെ; ഇവര്‍ എന്താണ് കാണിക്കുന്നത് ? - ഈ കോഡ് ഭാഷ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു

 India , virat kohli , MS dhoni , team india , shikhar dhawan , Hardik Pandya , kohli , kl Rahul , V ആകൃതി , ഇന്ത്യന്‍ ടീം , വിരാട് കോഹ്‌ലി , ഹാര്‍ദിക് പാണ്ഡ്യ , കെഎല്‍ രാഹുല്‍ , കോഹ്‌ലി , ശിഖര്‍ ധവാന്‍
പല്ലേക്കേല| jibin| Last Updated: തിങ്കള്‍, 14 ഓഗസ്റ്റ് 2017 (20:01 IST)
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ ഒരു ചിഹ്നഭാഷയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച സജീവമായിരിക്കുന്നത്. ആഘോഷ നിമിഷങ്ങളില്‍ V ആകൃതിയില്‍ കൈ ഉയര്‍ത്തി കാണിക്കുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ ഇപ്പോഴത്തെ രീതി.

ഈ ചിഹ്നഭാഷ ആദ്യമായി കാണിച്ചത് ശിഖര്‍ ധാവന്‍ ആയിരുന്നുവെങ്കില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യവരെ പിന്തുടരുന്നതാണ് എല്ലാവരെയും ‘കണ്‍ഫ്യൂഷ’നാക്കുന്നത്. സെഞ്ചുറി നേടിയ ശേഷം പാണ്ഡ്യ പവലനിയനിലേക്ക് നോക്കി V എന്ന ചിഹ്നം കാണിച്ചപ്പോള്‍ അവിടുന്ന് കെഎല്‍ രാഹുലും
ധവാനും തിരിച്ചുകാണിച്ചു.

ചിഹ്നഭാഷ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരുക്കമായിട്ടില്ല. എന്നാല്‍, ഇതിനെ ബന്ധിപ്പിച്ച് നിരവധി കഥകള്‍ പുറത്തുവന്നു കഴിഞ്ഞു. വിക്ടറിയുടെ ചിഹ്നമാണ് V എന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഉദ്ദേശിച്ചാണ് താരങ്ങള്‍ ഇങ്ങനെ കാണിക്കുന്നതെന്ന് മറ്റൊരു വിഭാഗം പേര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :