പാകിസ്ഥാന് സംഭവിച്ചത് ആവര്‍ത്തിക്കുന്നു, ശ്രീലങ്കയെ തകര്‍ത്തെറിയാന്‍ ഇന്ത്യ, ലങ്കയ്ക്ക് മോശം തുടക്കം

ശ്രീലങ്ക തകരുന്നു!

Srilanka, Pakistan, India, Asia Cup, Cricket, Wicket, Batting, Bowling, ശ്രീലങ്ക, പാകിസ്ഥാന്‍, ഇന്ത്യ, ഏഷ്യാ കപ്പ്, ക്രിക്കറ്റ്, വിക്കറ്റ്, ബാറ്റിംഗ്, ബൌളിംഗ്
മിര്‍പൂര്‍| Last Updated: ചൊവ്വ, 1 മാര്‍ച്ച് 2016 (19:36 IST)
ഏഷ്യാ കപ്പില്‍ - പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന് സംഭവിച്ചത് ആവര്‍ത്തിക്കുന്നു. ടോസ് നേടി ശ്രീലങ്കയെ ബാറ്റിംഗിനയച്ച ഇന്ത്യന്‍ തീരുമാനം ശരിവയ്ക്കും വിധം ഇന്ത്യന്‍ ബൌളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം. 15 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് രണ്ട് ബാറ്റ്‌സ്‌മാന്‍‌മാരെ നഷ്ടമായി.

നാല് റണ്‍‌സെടുത്ത ദിനേഷ് ചാണ്ഡിമാല്‍ ആണ് ആദ്യം പുറത്തായത്. നെഹ്‌റയുടെ പന്തില്‍ ധോണി പിടിച്ചാണ് ചാണ്ഡിമാല്‍ പുറത്തേക്കുപോയത്.

ഷെഹാന്‍ ജയസൂര്യയാണ് ഇന്ത്യയുടെ രണ്ടമത്തെ ഇര. ജാസ്പിത് ബൂം‌റയുടെ പന്തില്‍ ചാണ്ഡിമാലിന് സംഭവിച്ച പിഴവുതന്നെ ജയസൂര്യയ്ക്കും പിണഞ്ഞു. ധോണിക്ക് ക്യാച്ച് നല്‍കി പുറത്തേക്കുപോകുമ്പോള്‍ ജയസൂര്യയുടെ സമ്പാദ്യം വെറും മൂന്ന് റണ്‍സായിരുന്നു.

തിലകരത്നെ ദില്‍‌ഷനും ചമര കപുഗെദരയുമാണ് ഇപ്പോള്‍ ക്രീസില്‍. അശ്വിനും ജഡേജയും പാണ്ഡ്യയും പന്തെറിയാനെത്തുമ്പോള്‍ ലങ്കയ്ക്ക് എത്രമാത്രം പിടിച്ചുനില്‍ക്കാനാവും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കോഹ്‌ലി, ധോനി, റെയ്‌ന, യുവരാജ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ജഡേജ, അശ്വിന്‍, ബൂം‌റ, നെഹ്‌റ എന്നിവരടങ്ങിയതാണ് ഇന്ത്യന്‍ ടീം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :