ധോണിക്ക് വിരമിക്കാന്‍ സമയമായി ?; തുറന്നു പറഞ്ഞ് ഇന്ത്യയുടെ വന്‍‌മതില്‍ !

‘ധോണി വിരമിക്കാന്‍ സമയമായോ?’; രാഹുല്‍ ദ്രാവിഡിന്റെ മറുപടി ഇങ്ങനെ

സജിത്ത്| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (09:17 IST)
ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ വിരമിക്കല്‍. എന്നാല്‍ ധോണി വിരമിക്കാന്‍ സമയമായെന്ന് വിമര്‍ശകര്‍ പറയുമ്പോഴെല്ലാം അതിന് അടുത്ത കളിയിലൂടെ മറുപടി നല്‍കുകയാണ് ഈ ഐസ്കൂളിന്റെ പതിവ്. ഇപ്പോള്‍ ഇതാ ധോണിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരണവുമായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുന്നു.

തനിക്ക് തോന്നുന്ന അത്രയും കാലം ധോണിയ്ക്ക് കളി തുടരാമെന്നാണ് ദ്രാവിഡ് പറയുന്നത്. ധോണി വിരമിക്കണമെന്ന് പലരും പറയുന്നുണ്ടാകും. പക്ഷേ സെലക്ടര്‍മാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ തനിക്ക് തോന്നുന്ന അത്രയും നാള്‍ ധോണിയ്ക്ക് രാജ്യത്തിന് വേണ്ടി കളിക്കാമെന്നും ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെ ദ്രാവിഡ് പറഞ്ഞു.

ധോണിയേയും കോഹ്ലിയേയുമൊന്നും വിരമിക്കലിന്റെ പേരില്‍ ആരും വിമര്‍ശിക്കരുത്. നിലവില്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ ആശിഷ് നെഹ്‌റയ്ക്കു വരെ വിരമിക്കല്‍ തീരുമാനിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. അല്ലാത്ത പക്ഷം അത് അവരോട് കാണിക്കുന്ന മോശം കാര്യമായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :