പ്രീയപ്പെട്ട ഹെലികോപ്‌റ്റര്‍ ഷോട്ടിന് എന്തുപറ്റിയെന്ന് ധോണി പറയുന്നു

 മഹേന്ദ്ര സിംഗ് ധോണി , ട്വിന്റി-20 , ധോണി , ഹെലികോപ്‌റ്റര്‍ ഷോട്ട്
റാഞ്ചി| jibin| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (14:00 IST)
വിരമിക്കലിനെക്കുറിച്ചും ഹെലികോപ്‌റ്റര്‍ ഷോട്ടിനെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ രസകരമായ മറുപടി.

റാഞ്ചിയിലെ മത്സരം താങ്കളുടെ അവസാന മത്സരമാണോ എന്നു ചോദിച്ച ഒരു മാധ്യപ്രവര്‍ത്തകനോടായിരുന്നു ഇന്ത്യന്‍ നായകന്റെ ആദ്യത്തെ ഉത്തരം. ഞാന്‍ കായികക്ഷമത ഇല്ലാത്തവനായി എന്നു നിങ്ങള്‍ക്ക് തോന്നുണ്ടോ. നേരത്തെ ഓടിയതിനേക്കാളും വേഗത്തില്‍ ഇപ്പോള്‍ ഞാന്‍ ഓടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഒരു മത്സരത്തില്‍ ഞാന്‍ സിക്‍സര്‍ അടിച്ചില്ലെങ്കില്‍ നിങ്ങള്‍ ചോദിക്കും എന്തുകൊണ്ടാ പഴയപോലെ സിക്‌സര്‍ അടിക്കാന്‍ കഴിയാത്തതെന്നും ഈ സാഹചര്യത്തില്‍ വിരമിച്ചു കൂടെയെന്നും നിങ്ങള്‍ ചോദിക്കുമെന്നും ധോണി പറഞ്ഞു.

ഹെലികോപ്‌റ്റര്‍ ഷോട്ട് കളിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുമുണ്ടായിരുന്നു ധോണിയുടെ മറ്റൊരു ഉത്തരം. ഹെലികോപ്‌റ്ററിന് പറക്കാന്‍ പ്രത്യേക സ്ഥലം വേണം. മുങ്ങിക്കപ്പലില്‍ പോയിട്ട് അവിടെയെന്താ ഹെലികോപ്‌റ്റര്‍ ഇല്ലാത്തത് എന്നു ചോദിക്കുന്നതാണ് പ്രശ്‌നം. ബൌണ്‍‌സര്‍ എറിയുബോള്‍ ഹെലികോപ്‌റ്റര്‍ ഷോട്ട് കളിക്കാന്‍ കഴിയില്ല. പ്രത്യേക പന്തിലാണ് ആ ഷോട്ട് പുറത്തെടുക്കുന്നത്. എതിരാളികള്‍ ഇപ്പോള്‍ അത്തരം പന്തുകള്‍ എറിയാറില്ലെന്നും ധോണി തമാശയായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :