ജീവിതത്തില്‍ തനിക്ക് പറ്റിയ തെറ്റുകള്‍ തുറന്നു പറഞ്ഞ് വിരാട് കോഹ്ലി

വിരാട് കോഅഹ്ലി, ആരോണ്‍ ഫിഞ്ച്, അനുഷ്ക ശര്‍മ virat kohli, aron finch, anushka sharma
ന്യൂഡല്‍ഹി| rahul balan| Last Modified ശനി, 20 ഫെബ്രുവരി 2016 (12:26 IST)
ജീവിതത്തില്‍ തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി. കോഹ്ലി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെ ജീവിതത്തില്‍ പ്രധാനമായും മൂന്ന് തെറ്റുകള്‍ സംഭവിച്ചെന്നാണ് താരം പറയുന്നത്. ടിസോണ്‍ വാച്ചിന്റെ ബ്രാന്‍ഡ് അംമ്പാസിഡറായി കോഹ്ലിയെ നിയമിച്ച ചടങ്ങിലാണ് താരം മനസ്സ് തുറന്നത്.

മത്സരത്തിനിടെ നിയന്ത്രണം വിട്ട് പെരുമാറുന്നതാണ് തന്റെ ഏറ്റവും വലിയ ന്യൂനതയെന്ന് കോഹ്ലി പറയുന്നു. തന്റെ സ്വഭാവം മാറ്റേണ്ടത് അത്യാവശ്യമാണെന്നും ഇതുമൂലം സഹതാരങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയക്കെതിരെ മത്സരത്തിനിടെ ആരോണ്‍ ഫിഞ്ച് പുറത്തായപ്പോള്‍ അതിരൂക്ഷമായി പ്രതികരിച്ച് സമീപകാലത്ത് കോഹ്ലി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

തന്റെ രണ്ടാമത്തെ തെറ്റായി ലക്ഷ്യമില്ലായിമയാണ് കോഹ്ലി ചൂണ്ടികാണിക്കുന്നത്. തന്റെ സ്‌കൂള്‍ ജീവിതത്തില്‍ ഇത് ഏറെ ബാധിച്ചതായും അക്കാര്യം പരിഹരിക്കാനുളള ശ്രമത്തിലാണ് താനിപ്പോഴെന്ന് താരം വ്യക്മാക്കി. പഠനത്തില്‍ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ തനിക്ക് ക്രിക്കറ്റല്ലാത്ത മറ്റൊരു മേല്‍വിലാസം കൂടി ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമാണ് താന്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്നും കോഹ്ലി പറയുന്നു.

സമീപകാലത്ത് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ പരമ്പരയില്‍ ഏകദനത്തില്‍ 300ല്‍ അധികം റണ്‍സും ടി20യില്‍ എല്ലാ മത്സരത്തിലും അര്‍ധ സെഞ്ച്വറിയും നേടി താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.അതിവേഗം 25 സെഞ്ച്വറികള്‍ തികച്ച ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും കോഹ്ലിക്കാണ്.

ബംഗ്ലാദേശ് വേദിയാകുന്ന ഏഷ്യ കപ്പിനും ഇന്ത്യ വേദിയാകുന്ന ലോകകപ്പിലും കളിക്കാനുളള തയ്യാറെടുപ്പിലാണ് വിരാട് കോഹ്ലിയിപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :