ഗെയിലിന് മുന്നില്‍ റെക്കോര്‍ഡുകള്‍ തലകുനിക്കുന്നു; ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തകര്‍ത്തത് ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡുകള്‍

വാംഖഡെയില്‍ ക്രിസ് ഗെയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകളാണ്. ഗെയിലിന്റെ അപരാജിത സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് അനായാസ ജയം നേടിയിരുയിരുന്നു.

വാംഖഡെ, ക്രിസ് ഗെയില്‍, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് Vangade, Cris Gayle, England, Westindies
വാംഖഡെ| rahul balan| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (14:17 IST)
വാംഖഡെയില്‍ ക്രിസ് ഗെയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകളാണ്. ഗെയിലിന്റെ അപരാജിത സെഞ്ച്വറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് അനായാസ ജയം നേടിയിരുയിരുന്നു.

ലോക ട്വന്റി-20യിലെ അതിവേഗ സെഞ്ച്വറി, ലോക ട്വന്റി-20യില്‍ ആദ്യ മല്‍സരത്തില്‍ രണ്ടാം തവണ സെഞ്ച്വറി, അന്താരാഷ്ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്നീ റെക്കോര്‍ഡുകളാണ് ഗെയില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ അടിച്ചിട്ടത്.

2007 ലോകകപ്പില്‍ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗെയില്‍
സെഞ്ച്വറി നേടിയിരുന്നു. ആ ലോകകപ്പിലെ വെസ്റ്റിന്‍ഡീസിന്റെ ആദ്യ മത്സരം ആയിരുന്നു അത്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ട്വന്റി-20യില്‍ സെഞ്ച്വറിയും നേടിയിട്ടുള്ള ഏക താരമാണ് ക്രിസ് ഗെയില്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :