ഗംഭീറിന്റെ കാര്യം സ്വാഹ, തിരിച്ചുവരവില്‍ ഇത്തരത്തിലൊരു പണി കിട്ടുമെന്ന് താരം പ്രതീക്ഷിച്ചില്ല - ഒടുവില്‍ തീരുമാനമായി!

 Anil Kumble, Anil Kumble India, India Anil Kumble, Kumble coach, Kumble India , gautam gambhir, england test matches ഭുവനേശ്വർ കുമാര്‍ , കെഎൽ രാഹുല്‍ , മുരളി വിജയ്‌ , മൊഹാലി, മുംബൈ, ചെന്നൈ , അമിത് മിശ്ര
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (19:48 IST)
മോശം ഫോമിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്നു ടെസ്‌റ്റുകളില്‍ നിന്ന് ഗൗതം ഗംഭീറിനെ ഒഴിവാക്കി. ഗംഭീറിനു പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോള്‍ കെഎൽ രാഹുല്‍ ടീമില്‍ സ്ഥനമുറപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ അടുത്ത മൂന്ന് ടെസ്‌റ്റുകളിലും മുരളി വിജയ്‌ക്കൊപ്പം രാഹുലായിരിക്കും ഓപ്പണ്‍ ചെയ്യുക. രണ്ടാം ടെസ്റ്റിൽനിന്ന് ഒഴിവാക്കിയ അമിത് മിശ്രയെ നാലാം സ്പിന്നറായി ടീമിൽ നിലനിർത്തി. അതേസമയം, കരുൺ നായർ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഇതേവരെ അവസരം ലഭിച്ചിട്ടില്ല.

ഗംഭീറിനെ ഒഴിവാക്കിയത് സെലക്‍ടര്‍മാര്‍ ആണെങ്കിലും അദ്ദേഹം രാജ്കോട്ട് ടെസ്‌റ്റില്‍ പരാജയമായിരുന്നു. പ്രതീക്ഷയോടെ ടീമിലേക്ക് തിരിച്ചു വിളിച്ച ഗംഭീറിന്റെ പ്രകടനത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയും നിരാശനായിരുന്നു എന്ന് സൂചനയുണ്ട്.
മൊഹാലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇംഗ്ലണ്ടിനെതിരായ ബാക്കി മൂന്നു ടെസ്റ്റുകൾ നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :