ബംഗളുരു|
സജിത്ത്|
Last Modified ചൊവ്വ, 24 മെയ് 2016 (10:32 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാമത് സീസണിലെ ആദ്യ ക്വാളിഫയര്‍ മത്സരം ഇന്നു നടക്കും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുള്ള ഗുജറാത്ത് ലയണ്‍സും നാലാംസ്‌ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണു പോരാട്ടം. കഴിഞ്ഞ ദിവസം ഡൽഹി ഡെയർഡെവിൾസിനെ മുട്ടുകുത്തിച്ചാണു വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറിയത്.
കഴിഞ്ഞ ഒരാഴ്‌ചയായി ബംഗളുരുവിലും പരിസരങ്ങളിലും രസംകൊല്ലിയായി മഴ പെയ്യുന്നുണ്ട്. ഇന്ന് മഴയുണ്ടാകാന്‍ ഇടയില്ലെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്. മോശം ഫോമിൽ ആരംഭിച്ച് സീസണിന്റെ അവസാനം മിന്നും മികവിലേക്കുയർന്ന ടീമാണു ബാംഗ്ലൂർ. ക്യാപ്റ്റൻ കോഹ്‍ലി മുന്നിൽ നിന്നു നയിക്കുന്ന ടീമിൽ കരുത്തുറ്റ ഒരുപിടി താരങ്ങളുണ്ട്. ബാറ്റിങ് നിരയിൽ എ ബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്‌ലും ഒറ്റയ്ക്കു നിന്നു ടീമിനെ വിജയിപ്പിക്കാൻ കെൽപുള്ളവർ. ബോളിങ് നിരയിൽ യുവ താരം യുസ്‌വേന്ദ്ര ചാഹൽ ആണു കുന്തമുന.
ആദ്യ സീസണിൽ തന്നെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുക എന്ന സ്വപ്നതുല്യമായ നേട്ടമാണു ഗുജറാത്ത് സ്വന്തമാക്കിയത്.സുരേഷ് റെയ്നയുടെ നേതൃത്വത്തിലുള്ള സംഘം പ്ലേ ഓഫിന് യോഗ്യത നേടിയ ആദ്യ ടീം എന്ന പെരുമയോടെയാണു ബാംഗ്ലൂരിനെതിരെ കച്ചമുറുക്കുന്നത്. ആരോൺ ഫിഞ്ച്, ബ്രെൻഡൻ മക്കല്ലം, ഡ്വെയ്ൻ സ്മിത്ത് എന്നിവരിലാണു ബാറ്റിങ് പ്രതീക്ഷ. ഡ്വെയ്ൻ ബ്രാവോ, ധവാൽ കുൽക്കർണി, രവീന്ദ്ര ജഡേജ എന്നിവരാണു ബോളിങ് വകുപ്പിന്റെ ചുമതലക്കാർ.