മിര്‍പൂര്|
rahul balan|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (15:09 IST)
വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ ബൌളര്‍ മുഹമ്മദ് ആമിറിനെ തേടി അപൂര്‍വ്വ നേട്ടം. ടി20യില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിഞ്ഞ താരം എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ആമിര്‍ സ്വന്തമാക്കിയത്. യു എ ഇക്കെതിരെയുളള മത്സരത്തില്‍ 21 ഡോട്ട് ബോളുകളാണ് ആമിര്‍ എറിഞ്ഞത്. നേപ്പാളിനെതിരെ ഹോംങ്കോംഗ് താരം ഐസാസ് ഖാന്‍ 2014ല്‍ നടത്തിയ ബൌളിങ്ങ് പ്രകടനം ഇത്തരത്തില്‍ ശ്രദ്ധനേടിയിരുന്നു.
യു എ ഇക്കെതിരായ മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡിന്‍ അടക്കം ആറ് റണ്‍സ് മാത്രമാണ് ആമിര്‍ വിട്ടുകൊടുത്തത്. രണ്ട് യു എ ഇ വിക്കറ്റും ആമിര്‍ സ്വന്തമാക്കി. ഇന്ത്യക്കെതിരായ മത്സരത്തിലും ആമിര്‍ സമാനമായ ബൌളിങ്ങ് പ്രകടനം നടത്തിയിരുന്നു.