ധാക്ക|
Sajith|
Last Updated:
വെള്ളി, 26 ഫെബ്രുവരി 2016 (10:00 IST)
ഏഷ്യാ കപ്പ് ഉദ്‌ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഉജ്‌ജ്വല ജയം സമ്മാനിച്ച ബൗളര്‍മാര്‍ക്ക് അത്യപൂര്‍വ നേട്ടം. ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരായ നാലുപേരും നിശ്‌ചിത ഓവറില്‍ വഴങ്ങിയത് ഒരേ റണ്‍സ്; അതായത് 23 റണ്‍സ് വീതം.
ബൗളിങ്ങില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ടായ ആശിഷ് നെഹ്‌റ നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ന്യൂബോള്‍ പങ്കുവച്ച ജസ്‌പ്രീത് ബുംറയും സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഫസ്‌റ്റ് ചെയ്‌ഞ്ച് ഹര്‍ദിക് പട്ടേലും നാലോവറില്‍ നല്‍കിയത് 23 റണ്‍സ്, നേടിയത് ഓരോ വിക്കറ്റും.നാലുപേരുടെയും ബൗളിംഗ് എക്കോണമി 5.75 റണ്‍സ്. ട്വന്റി20 ചരിത്രത്തില്‍ ഇതിന് മുമ്പ് ഇത്തരത്തിലൊരു അപൂര്‍വത ഉണ്ടായിട്ടില്ല.
ഏകദിന ക്രിക്കറ്റിലും, ടെസ്‌റ്റ് ക്രിക്കറ്റിലും ഇത്തരമൊരു അത്യപൂര്‍വ സംഭവം ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് പ്രമുഖ ക്രിക്കറ്റ് സൈറ്റായ ക്രിക്ക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ത്യയുടെ അഞ്ചാം ബൗളറായ രവീന്ദ്ര ജഡേജ മാത്രമാണ് നാലോവറില്‍ 25 റണ്‍സ് വഴങ്ങിയത്. അതാകട്ടെ ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ അവസാന ഓവര്‍ എറിഞ്ഞപ്പോള്‍ ജഡേജ വഴങ്ങിയ രണ്ട് വൈഡുകള്‍ കൊണ്ടായിരുന്നു. ആ വൈഡുകള്‍ ഇല്ലായിരുന്നെങ്കില്‍ ജഡേജയും ഈ റെക്കോഡിനു ഉടമയാകുമായിരുന്നു.