ഇഎസ്‌പിഎന്‍ വേള്‍ഡ് ഫെയിം 100 റാങ്കിംഗ്: ധോണിയെ മറികടന്ന് കോഹ്‌ലി

സമീപകാലത്ത് മിന്നുന്ന ഫോം കാഴ്ച വെയ്ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തിനു കൂടി ഉടമയായി.

ന്യൂഡല്‍ഹി, ഇഎസ്‌പിഎന്‍, കോഹ്‌ലി, ധോണി, സാനിയ മിര്‍സ newdelhi, espn, kohli, dhoni, sania mirsa
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 3 ജൂണ്‍ 2016 (09:52 IST)
സമീപകാലത്ത് മിന്നുന്ന ഫോം കാഴ്ച വെയ്ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തിനു കൂടി ഉടമയായി. ലോകത്തെ പ്രശസ്തരായ കായികതാരങ്ങളുടെ പട്ടികയായ ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം 100 റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ് കോഹ്‌ലി.

പ്രതിഫലം, നവമാധ്യമ പ്രശസ്തി, ഗൂഗിള്‍ സെര്‍ച്ച് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, എം എസ് ധോണി, ടെന്നീസ് താരം സാനിയ മിര്‍സ എന്നിവരാണ് പട്ടികയിലുള്ളത്. ധോണി പതിനാലാം സ്ഥാനത്തും സാനിയ മിര്‍സ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമാണ് ഉള്ളത്.

ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ താരങ്ങളാണ് പട്ടിയില്‍ കൂടുതലായും ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. കൂടാതെ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവരും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :