ഫിറോസ് ഷാ കോട്‌ല|
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (21:16 IST)
ട്വന്‍റി20 ലോകകപ്പ് ആദ്യ സെമിയില്‍ ഇംഗ്ലണ്ടിന് വിജയലക്‍ഷ്യം 154 റണ്‍സ്. ആദ്യം, ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കോറി ആന്‍ഡേഴ്സന്‍റെ ആദ്യ ഓവറില്‍ തന്നെ നാല് ബൌണ്ടറികള്‍ പായിച്ച് 16 റണ്‍സ് നേടി. നാല് ഓവറുകള്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇംഗ്ലണ്ട് 50 കടന്നു.
ജാസന്‍ റോയിയാണ് ഇംഗ്ലണ്ട് നിരയില്‍ കൂടുതല്‍ അപകടകരമായി ബാറ്റ് വീശുന്നത്. ഹെയ്‌ല്‍സും ഒട്ടും മോശമല്ല. ന്യൂസിലന്‍ഡ് പേസ് ബൌളര്‍മാര്‍ എല്ലാവരും കണക്കറ്റ് ശിക്ഷ ഏറ്റുവാങ്ങുന്നുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മണ്‍റോ(46), വില്യംസണ്‍(32), ആന്‍ഡേഴ്സണ്‍(28) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്.