ഫിറോസ് ഷാ കോട്‌ല|
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (19:55 IST)
ട്വന്‍റി20 ലോകകപ്പ് ആദ്യ സെമിയില്‍ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് മികച്ച സ്കോറിലേക്ക്. രണ്ടുവിക്കറ്റുകള്‍ നഷ്ടമായെങ്കിലും സ്കോറിംഗ് വേഗതയില്‍ ഒരു കുറവും ന്യൂസിലന്‍ഡ് താരങ്ങള്‍ വരുത്തുന്നില്ല. ഇപ്പോള്‍ കോറി ആന്‍ഡേഴ്സണും മണ്‍റോയുമാണ് ക്രീസില്‍.
12 ഓവറുകള്‍ പിന്നിടുമ്പോള്‍ 99 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയിരിക്കുന്നത്. ഗപ്ടിലും(15) വില്യംസണുമാണ് പുറത്തായത്. 32 റണ്‍സെടുത്ത വില്യംസണിനെ മൊയീന്‍ അലി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. വില്ലിയുടെ പന്തില്‍ ബട്‌ലര്‍ പിടിച്ചാണ് ഗപ്ടില്‍ ഔട്ടായത്.