ചെന്നൈ|
jibin|
Last Modified ശനി, 15 ജൂലൈ 2017 (20:08 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള (ഐപിഎല്‍) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മഹേന്ദ്ര സിംഗ് ധോണി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ധോണി സിഎസ്‌കെയുടെ തിരിച്ചുവരവ് രാജകീയമാക്കിയത്.
സിഎസ്കെയുടെ ജഴ്‌സി ധരിച്ച ചിത്രമാണ് ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നായകന്‍ എന്ന് അര്‍ത്ഥം വരുന്ന
തല എന്ന തമിഴ് വാക്കും ധോണിയുടെ ജഴ്‌സിയിലുണ്ട്. ധോണിയുടെ തകര്‍പ്പന്‍ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ചെന്നൈ ആരാധകര്‍ നല്‍കുന്നത്.
രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് അടുത്ത സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സും കളത്തിലിറങ്ങുന്നത്. ഒത്തുകളി ഇടപാടില്‍ 2015 ജൂലൈയിലാണ് സുപ്രീകോടതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.
ടീം തിരിച്ചെത്തുമ്പോള്‍ ആദ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ധോണിയെ ആയിരിക്കുമെന്ന് ടീം ഡയറക്ടര്‍മാരിലൊരാളായ കെ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ധോണി ഇല്ലാത്ത ചെന്നൈ ടീമിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. മഹിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ധോണിയുടെ നേതൃത്വത്തില്‍ 2010, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായി സിഎസ്‌കെ, 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്തു.