ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാവും, പുറത്തിറങ്ങി നടന്നാൽ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (19:38 IST)
സംസ്ഥാനത്ത് ലോക്ക്ഡൗൺ കൂടുതൽ കർശനമായ രീതിയിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുകയാണ് ഇതുവരെ ചെയ്തിരുന്നതെന്നും എന്നാൽ ഇനി ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് നിരത്തുകളിൽ ആളുകളുടെ എണ്ണം കുറവായിരുന്നു. റേഷന്‍ വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ എല്ലാവരും ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും വരും ദിവസങ്ങളിൽ ലോക്ക്ഡൗൺ കർശനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനാവശ്യമായി പുറതത്തിറങ്ങി നടന്ന ആളുകള്‍ക്കെതിരെ 22,333 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ 2155 പേരെ അറസ്റ്റ് ചെയ്‌തു.12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്‌തു. ഇനി ഇത്തരത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :