മികച്ച ബാറ്റ്‌സ്മാനായതിന് ദ്രാവിഡിനോട് കടപ്പാട്: യൂനിസ്ഖാന്‍

കറാച്ചി| VISHNU N L| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (09:42 IST)
മികച്ച ബാറ്റ്‌സ്മാനായി വളര്‍ന്നതിന് ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനോട് കടപ്പെട്ടവനാണെന്ന് പാകിസ്താന്‍ ടെസ്റ്റ് താരം യൂനിസ്ഖാന്‍. ദ്രാവിഡില്‍നിന്ന് പലപ്പോഴായി ലഭിച്ച ഉപദേശങ്ങളാണ് ബാറ്റിങ്ങില്‍ സ്ഥിരത നിലനിര്‍ത്താനും പുരോഗതിയുണ്ടാക്കാനും സഹായിച്ചത്.

ക്രിക്കറ്റ് പര്യടനങ്ങളില്‍ ദ്രാവിഡിനെ കാണുമ്പോഴെല്ലാം ബാറ്റിങ്ങിനെക്കുറിച്ച് മികച്ച ഉപദേശങ്ങളും സാങ്കേതിക കാര്യങ്ങളും ലഭിച്ചിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ മികച്ച താരമാണ് ദ്രാവിഡെന്നും യൂനിസ് വ്യക്തമാക്കി. 2009 ല്‍ പാക് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ഒഴിഞ്ഞത് തെറ്റായിരുന്നെന്ന് ആദ്യമായി യൂനിസ്ഖാന്‍ സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :