ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

ബെന്‍ ഡെക്കറ്റിനെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്ന താരത്തിന്റെ തോളില്‍ കൈവെച്ച് ആകാശ് ദീപ് സംസാരിച്ചതാണ് ഇംഗ്ലണ്ട് സഹപരിശീലകനായ മാര്‍ക്കസ് ട്രെസ്‌കോത്തിക്കിനെ ചൊടുപ്പിച്ചിരിക്കുന്നത്.

Akashdeep- Ben Ducket, Ben Ducket Dismissal,India- england, Oval Test,ആകാശ്ദീപ്, ബെൻ ഡെക്കറ്റ്, ബെൻ ഡെക്കറ്റ് വിക്കറ്റ്, ഇന്ത്യ- ഇംഗ്ലണ്ട്, ഓവൽ ടെസ്റ്റ്
അഭിറാം മനോഹർ| Last Modified ശനി, 2 ഓഗസ്റ്റ് 2025 (09:37 IST)
India vs England
ലണ്ടന്‍ ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം അത്യന്തം ആവേശകരമായ നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചത്. ആദ്യ സെഷനിലുണ്ടായ ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റും ഇന്ത്യന്‍ പേസര്‍ അകാഷ് ദീപും തമ്മിലുള്ള ചെറിയ വാക്ക് പോരാട്ടം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. മത്സരത്തില്‍ തന്നെ പുറത്താക്കാന്‍ നിനക്കാവില്ലെന്നാണ് ബെന്‍ ഡെക്കറ്റ് ആകാശ് ദീപിനോട് പറഞ്ഞത്. എന്നാല്‍ ഡെക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തികൊണ്ടായിരുന്നു ആകാശ് ദീപിന്റെ പ്രതികരണം. എന്നാല്‍ ബെന്‍ ഡെക്കറ്റിനെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്ന താരത്തിന്റെ തോളില്‍ കൈവെച്ച് ആകാശ് ദീപ് സംസാരിച്ചതാണ് ഇംഗ്ലണ്ട്
സഹപരിശീലകനായ മാര്‍ക്കസ് ട്രെസ്‌കോത്തിക്കിനെ ചൊടുപ്പിച്ചിരിക്കുന്നത്.


ഒരു ബൗളര്‍ ബാറ്ററെ പുറത്താക്കിയ ശേഷം ഒരുപാട് ആഘോഷപ്രകടനങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് ട്രെസ്‌കോത്തിക് പറയുന്നത്.ഒരു ബൗളര്‍ അയാളുടെ ജോലി ചെയ്ത് മിണ്ടാതെ പോവുകയാണ് നല്ലത് ട്രെസ്‌കോത്തിക് പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് ബൗളറായ ക്രിസ് വോക്‌സിന് പകരം സബ്സ്റ്റിറ്റിയൂഷന്‍ കൊണ്ടുവരണമോ എന്ന ചോദ്യത്തിന് ടെസ്റ്റ് ക്രിക്കറ്റ് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. മാറ്റങ്ങളുടെ ആവശ്യമില്ലെന്നാണ് ട്രെസ്‌കോത്തിക് പ്രതികരിച്ചത്. മത്സരത്തില്‍ ക്രിസ് വോക്‌സിന് പരിക്കേറ്റ സാഹചര്യത്തില്‍ ഒരു ബൗളര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :