England Squad: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

India- england test series, England Test Team, Leads Test England Squad, Test Series,ഇന്ത്യ- ഇംഗ്ലണ്ട്, ടെസ്റ്റ് സീരീസ്, ഇംഗ്ലണ്ട് ടെസ്റ്റ് ടീം,ക്രിക്കറ്റ് മലയാളം
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജൂണ്‍ 2025 (15:04 IST)
ലീഡ്‌സിലെ ഹെഡിങ്ങ്‌ലിയില്‍ ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. 3 വര്‍ഷത്തിന് ശേഷം ജാമി ഓവര്‍ടണ്‍ ടീമില്‍ തിരിച്ചെത്തി. സിംബാബ്വെക്കെതിരായ ടെസ്റ്റിനിടെ പരിക്ക് പറ്റിയ ഗസ് അറ്റ്കിന്‍സന് ടീമില്‍ സ്ഥാനം പിടിക്കാനായില്ല.


ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം

ബെന്‍ സ്റ്റോക്‌സ്( ക്യാപ്റ്റന്‍), ഷോയ്ബ് ബഷീര്‍, ജേക്കബ് ബേഥല്‍,ഹാരി ബ്രൂക്ക്,ബ്രൈഡന്‍ കാര്‍സ്, സാം കുക്ക്,സാക്ക് ക്രൗളി, ബെന്‍ ഡെക്കറ്റ്, ജാമി ഓവര്‍ ടണ്‍, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്, ജോഷ് ടങ്ങ്, ക്രിസ് വോക്‌സ്


രോഹിത് ശര്‍മ വിരമിച്ചതിന് ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. യുവതാരനിര കളിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റിഷബ് പന്താണ് ടീമിന്റെ ഉപനായകന്‍. കോലി- രോഹിത് എന്നീ താരങ്ങള്‍ വിരമിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു തലമുറമാറ്റത്തിലൂടെയാണ് ടീം കടന്നുപോകുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :