Yashasvi Jaiswal Catch Dropping: ഡാന്‍സൊക്കെ കൊള്ളാം, ആദ്യം ക്യാച്ചെടുക്കാന്‍ പഠിക്ക്; ജയ്‌സ്വാളിനു പരിഹാസം

Yashasvi Jaiswal: അഞ്ചാം ദിനത്തിലാണ് ബൗണ്ടറി ലൈനിനു സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ജയ്‌സ്വാള്‍ ഇംഗ്ലണ്ട് കാണികള്‍ക്കൊപ്പം നൃത്തം ചെയ്തത്

Jaiswal Catches, Yashasvi Jaiswal Catch Dropping, Leeds Test catch droppings, Yashasvi Jaiswal Catch, ജയ്‌സ്വാള്‍ ക്യാച്ച്, ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ, യശസ്വി ജയ്‌സ്വാള്‍ ക്യാച്ചുകള്‍
Leeds| രേണുക വേണു| Last Modified ബുധന്‍, 25 ജൂണ്‍ 2025 (09:56 IST)
Yashasvi Jaiswal

Yashasvi Jaiswal: ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെതിരെ വിമര്‍ശനവും പരിഹാസവും. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ജയ്‌സ്വാള്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടത്. ഇംഗ്ലണ്ടിന്റെ രണ്ട് ഇന്നിങ്‌സുകളിലുമായി ആറിലേറെ ക്യാച്ചുകളാണ് ജയ്‌സ്വാള്‍ നഷ്ടമാക്കിയത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാല് ക്യാച്ചുകള്‍ ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തി. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ജയ്‌സ്വാള്‍ സ്വന്തം പേരിലാക്കി. 2019 ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഒരു ഇന്നിങ്‌സില്‍ മൂന്ന് ക്യാച്ചുകള്‍ നഷ്ടമാക്കിയ അജിങ്ക്യ രഹാനെയെയാണ് ജയ്‌സ്വാള്‍ മറികടന്നത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ ക്യാച്ച് ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയുടെ സകല സാധ്യതകളെയും ഇല്ലാതാക്കുന്നതായിരുന്നു. എന്നാല്‍ ഈ ക്യാച്ച് നഷ്ടപ്പെടുത്തുന്നതിനു മുന്‍പ് ജയ്‌സ്വാള്‍ ഇംഗ്ലണ്ട് ആരാധകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച രംഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

അഞ്ചാം ദിനത്തിലാണ് ബൗണ്ടറി ലൈനിനു സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ജയ്‌സ്വാള്‍ ഇംഗ്ലണ്ട് കാണികള്‍ക്കൊപ്പം നൃത്തം ചെയ്തത്. ഇതിനു തൊട്ടുപിന്നാലെ ബെന്‍ ഡക്കറ്റിന്റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. 'ഡാന്‍സൊക്കെ കൊള്ളാം, ആദ്യം നേരാവണ്ണം ക്യാച്ചെടുത്ത് പഠിക്ക്' എന്നാണ് ആരാധകരുടെ ട്രോള്‍.

ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയുടെ തോല്‍വിയില്‍ പ്രധാന കാരണമായെന്ന് നായകന്‍ ശുഭ്മാന്‍ ഗില്ലും മത്സരശേഷം പ്രതികരിച്ചു. 'എനിക്ക് തോന്നുന്നു, ഇത് മികച്ചൊരു മത്സരമായിരുന്നു. ഞങ്ങള്‍ക്കു ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നതാണ്. പക്ഷേ ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി, വാലറ്റം കാര്യമായ സംഭാവനകള്‍ നല്‍കിയില്ല,' തോല്‍വിയെ കുറിച്ച് ഗില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :