ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ടോപ് സ്കോറർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് രോഹിത് ശർമ മാത്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (19:50 IST)
2019 മുതൽ ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വന്നതിന് ശേഷം ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയവരുടെ ടോപ് ടെന്നിൽ ഇന്ത്യയിൽ നിന്നും മാത്രം. 2019ൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കമായെങ്കിലും കൊവിഡിനെ തുടർന്ന് ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മാത്രമാണ് ഇതുവരെ പൂർത്തിയായത്. ജോ റൂട്ട് ഒന്നാമതുള്ള ടോപ് 10 പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യൻ താരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ ശേഷം 21 ടെസ്റ്റ് മത്സരങ്ങളിലെ 34 ഇന്നിങ്ങ്സുകളിൽ നിന്നായി 54.59 ശരാശരിയിൽ 1747 റൺസാണ് രോഹിത് നേടിയത്. 6 സെഞ്ചുറികളും 4 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 212 ആണ് താരത്തിൻ്റെ ഉയർന്ന സ്കോർ. 42 മത്സരങ്ങളിലെ 77 ഇന്നിങ്ങ്സുകളിൽ നിന്ന് 50.35 ശരാശരിയിൽ 3575 റൺസുമായി ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടാണ് പട്ടികയിൽ ഒന്നാമത്. 11 സെഞ്ചുറിയും 15 അർധസെഞ്ചുറിയുമാണ് ഈ സമയത്ത് റൂട്ട് നേടിയത്.

3060 റൺസുമായി ഓസീസിൻ്റെ മാർനസ് ലബുഷെയ്നാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2519 റൺസുമായി ഓസീസിൻ്റെ തന്നെ സ്റ്റീവ് സ്മിത്തും 2459 റൺസുമായി പാകിസ്ഥാൻ്റെ ബാബർ അസമും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ബെൻ സ്റ്റോക്സ്(2305), കരുണരത്നെ(1846), ഡേവിഡ് വാർണർ (1795), രോഹിത് ശർമ (1747),ഡീൻ എൽഗാർ(1686),ജോണി ബെയർസ്റ്റോ(1676) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :