ഇന്നും മഴ തന്നെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിവസവും കളി വൈകുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (15:49 IST)
ഇന്ത്യ-ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മത്സരത്തിന്റെ അഞ്ചാം ദിവസവും മഴ കാരണം വൈകുന്നു. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്നും ഇതുവരെ കളി തുടങ്ങിയിട്ടില്ല. കടുത്ത മഴ വെല്ലുവിളിയായതോടെ ഇന്നലത്തെ മത്സരം ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്. ഇതിന് സമാനമായ കാലാവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്.

കണക്ക് പ്രകാരം 18ന് ആരംഭിച്ച മത്സരം അവസാനിക്കുന്നത് ഇന്നാണ്. റിസർവ് ദിനം ഉള്ളതിനാൽ നാളെ ഒരു ദിവസം കൂടി കളി നടക്കും. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സമനിലയിൽ അവസാനിക്കുമെന്ന് ഏകദേശധാരണയായി. മഴ മാറി നിന്നാലും മത്സരം സമനിലയിലാവാനാണ് സാധ്യത. പരമാവധി 196 ഓവറുകൾ മാത്രമാകും ഇനി എറിയാൻ സാധിക്കുക എന്നത് കൊണ്ടാണിത്.

ആദ്യ നാല് ദിവസത്തിൽ 141.2 ഓവറുകൾ മാത്രമാണ് എറിയാൻ സാധിച്ചത്, മഴയ്ക്കൊപ്പം വെളിച്ചക്കുറവും കളിക്ക് വില്ലനായിരുന്നു. ഒരു റിസർവ് ദിനം കൂടിയുണ്ടെങ്കിലും കാലാവസ്ഥയും മത്സരവും വിലയിരുത്തുമ്പോൾ മത്സരം സമനിലയിൽ അവസാനിക്കാനാണ് എല്ലാ സാധ്യതകളും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :