രേണുക വേണു|
Last Modified ഞായര്‍, 11 ജൂണ്‍ 2023 (15:29 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി. മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിരാട് കോലി പുറത്തായി. 78 പന്തില്‍ 49 റണ്‍സെടുത്താണ് കോലി കൂടാരം കയറിയത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ മനോഹരമായ ക്യാച്ചിലൂടെയാണ് കോലിയുടെ പുറത്താകല്‍. സെക്കന്റ് സ്ലിപ്പില്‍ അതിമനോഹരമായ ഡൈവിലൂടെയാണ് സ്റ്റീവ് സ്മിത്ത് കോലിയുടെ ക്യാച്ച് സ്വന്തമാക്കിയത്. കോലിക്ക് പിന്നാലെ രവീന്ദ്ര ജഡേജയും ബോളണ്ടിന്റെ പന്തില്‍ പുറത്തായി. രണ്ട് പന്തുകള്‍ നേരിട്ട ജഡേജ റണ്‍സൊന്നും എടുക്കാതെയാണ് കൂടാരം കയറിയത്.