'വെള്ളത്തിലാകുമോ' ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; സതാംപ്ടണില്‍ പൊരിഞ്ഞ മഴ

രേണുക വേണു| Last Modified വെള്ളി, 18 ജൂണ്‍ 2021 (13:53 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ 'വെള്ളത്തിലാകുമോ' എന്ന് പേടി. മത്സരം നടക്കേണ്ട സതാംപ്ടണില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ. രാത്രി തുടങ്ങിയ മഴ മണിക്കൂറുകള്‍ നീണ്ടു. മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ സതാംപ്ടണില്‍ മഴ പെയ്യുകയാണ്. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഉച്ചകഴിഞ്ഞ മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.


ഇന്ത്യ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരുമാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുള്ളത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :