പന്തിനെ പുറത്തിരുത്തിയ നടപടി; വിവാദം കത്തിപ്പടര്‍ന്നതോടെ നയമറിയിച്ച് കാര്‍ത്തിക്

World cup , team selection , Dinesh karthik , Rishabh pant , ലോകകപ്പ് , ഋഷഭ് പന്ത് , ദിനേഷ് കാര്‍ത്തിക് , ക്രിക്കറ്റ്
കൊല്‍ക്കത്ത| Last Modified ബുധന്‍, 17 ഏപ്രില്‍ 2019 (14:44 IST)
ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കി പ്രായം മാത്രം പരിഗണിച്ച് ദിനേഷ് കാര്‍ത്തിക്കിനെ പതിനംഞ്ചഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ എതിര്‍പ്പാണ് ഉണ്ടാകുന്നത്.

മികവും ഫോമും പരിഗണിക്കാതെ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ അവസരമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് കാര്‍ത്തിക്ക് ലോകകപ്പ് ടീമില്‍ എത്തിയത്. ഇതോടെ മുന്‍ ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റെ ഹിറ്റ്‌ബുക്കില്‍ വരെ ഇടം നേടിയ പന്ത് പുറത്തായി.

സെലക്‍ടര്‍മാരുടെ തീരുമാനം ചര്‍ച്ചയായതോടെ പന്തിനെ ആശ്വസിപ്പിച്ച് കാര്‍ത്തിക് രംഗത്ത് എത്തി. പന്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിലും നിരാശനാവുമായിരുന്നുവെന്നും കാര്‍ത്തിക് വെളിപ്പെടുത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ പ്രതിഭയായ പന്തിന് മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടി ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ട താരമാണ് അദ്ദേഹം. ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുന്നത് ക്രിക്കറ്റിലും ജീവിതത്തിലും സാധാരണമാണ്. തനിക്ക് ലഭിച്ച അവസരം ശരിയായി വിനയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.

പന്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിലും നിരാശനാവുമായിരുന്നു. ടീം സെലക്ഷന്‍ നടന്ന ദിവസം ആശങ്കയുണ്ടായിരുന്നു. ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ലോകകപ്പില്‍ കളിക്കുക എന്നതാണ് പ്രധാനം. ധോണിക്ക് പരുക്കേറ്റാല്‍ മാത്രമേ വിക്കറ്റിന് പിന്നില്‍ നില്‍ക്കേണ്ടതായി വരൂ എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

പന്തിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയ സെലക്‍ടര്‍മാരുടെ നടപടി വന്‍ വിവാദമായതോടെയാണ് പ്രശ്‌നം തണുപ്പിക്കാന്‍ കാര്‍ത്തിക് നേരിട്ട് രംഗത്ത് എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :