പന്തിനെ ഒഴിവാക്കാന്‍ ‘കളിച്ചത്’ ടീം ഇന്ത്യയിലെ ഒരു താരം; കാര്‍ത്തിക്കിന് നറുക്ക് വീണത് ഇങ്ങനെ!

  Rishabh pant , team india , cricket , kohli , dhoni , world cup , മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് , ദിനേഷ് കാര്‍ത്തിക് , കോഹ്‌ലി
മുംബൈ| Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (13:05 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നത് യുവതാരം ഋഷഭ് പന്തിന്‍റെ വിഷയത്തിലായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന് പിന്നിലെ രണ്ടാമന്‍ ആരാകണമെന്ന ചര്‍ച്ച മണിക്കൂറുകളോളം തുടര്‍ന്നു.

ടീമിന്റെ ഘടന ഏറെക്കുറെ ഉറപ്പായിരുന്നു. ദിനേഷ് കാര്‍ത്തിക്കിനെ മറികടന്ന് രണ്ടാം വിക്കറ്റ് കീപ്പര്‍ പന്താകുമെന്ന് ഉറപ്പായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്ന ടീമില്‍ പന്ത് വേണമെന്നായിരുന്നു സിലക്ഷൻ കമ്മിറ്റി യോഗത്തിലെ
ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.


എന്നാല്‍, ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ സാന്നിധ്യത്തില്‍ സെലക്ഷന്‍ യോഗം കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടന്നപ്പോഴാണ് പന്തിന്റെ പേര് വെട്ടി കാര്‍ത്തിക്കിന് നറുക്ക് വീണത്. പന്തു ടീമിൽ വേണ്ട എന്ന ഉറച്ച നിലപാടുമായി ഒരംഗം ഉറച്ചു നിന്നതാണ് യുവതാരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്തത്.

ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന അംഗത്തിന്റെ ഉറച്ച പിന്തുണയോടെയാണ് പന്തിനെ ഒഴിവാക്കാൻ ഇദ്ദേഹം വാദിച്ചത്. ഒരു ഘട്ടത്തില്‍ പോലും മറ്റ് അംഗങ്ങളുടെ അഭിപ്രായം മാനിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തര്‍ക്കം മുറുകുമെന്ന സന്ദര്‍ഭം എത്തിയതോടെ പന്തിനെ ഒഴിവാക്കാന്‍ സെലക്‍ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്തിനെ ഒഴിവാക്കി കാര്‍ത്തിക്കിനെ ടീമില്‍ എത്തിക്കാന്‍ പുറമേ നിന്ന് വന്‍ സമ്മര്‍ദ്ദമാണ് സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ഉണ്ടായത്. കാര്‍ത്തിക്കിനായി വാദിക്കാന്‍ സിലക്ഷന്‍ കമ്മിറ്റിലെ മുതിര്‍ന്ന അംഗത്തിന് നിര്‍ദേശം നല്‍കിയ ടീം ഇന്ത്യയിലെ ആ താരം ആരാണ് എന്നതും അവ്യക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :