അത് ക്രിക്കറ്റായിരുന്നോ, ലോകകപ്പ് ഫൈനലിനെ കുറിച്ച് കെയ്ൻ വില്യംസൺ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (15:16 IST)
ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയെങ്കിലും ന്യൂസിലാൻഡുകാർ ജീവിതത്തിൽ എപ്പോഴും മറക്കാൻ ആഗ്രഹിക്കുന്ന അധ്യായങ്ങളിൽ ഒന്നായിരിക്കും അതെന്നുള്ളതിൽ തർക്കമില്ല. പല ന്യൂസിലൻഡ് താരങ്ങളും ഇതിനെ സാധുകരിക്കുന്ന തരത്തിൽ മത്സരത്തെ പറ്റി പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകനായ കെയ്ൻ വില്യംസൺ.

ഒരുപക്ഷേ ഇങ്ങനെ ഒരു നിയമം ഒരു റൂമിലിരുന്ന് നിർമിക്കുമ്പോൾ എപ്പോഴെങ്കിലും ഇത്തരത്തിൽ ഒന്ന് സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പക്ഷേ അത്തരത്തിൽ ഒന്ന് സംഭവിച്ചപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അനുഭവമാണുണ്ടായത്. ഇത്തരത്തിൽ ഭാവിയിൽ കാര്യങ്ങൾ സംഭവിക്കാൻ അനുവദിച്ചുകൂട. ഇതിനെ ക്രിക്കറ്റ് എന്നൊന്നും വിശേഷിപ്പിക്കാൻ തന്നെ സാധ്യമാകില്ല. ഫൈനലിൽ ബൗണ്ടറികളുടെ എണ്ണപ്രകാരം വിജയികളെ നിർണയിക്കുന്ന നിയമത്തെ പറ്റി കെയ്ൻ വില്യംസൺ പറഞ്ഞു.

ഈ കാര്യത്തിൽ ഇംഗ്ലണ്ടിനും എതിരഭിപ്രായം ഉണ്ടെന്ന് കരുതുന്നില്ലെന്നും വില്യംസൺ പറഞ്ഞു.കടുത്ത പോരാട്ടത്തിനൊടുവിൽ ആരും തന്നെ ഇത്തരത്തിൽ പുറത്താകുവാൻ ഇഷ്ടപെടില്ല. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് ഫൈനലിൽ എത്തിയ ശേഷം ഇത്തരത്തിൽ പുറതാവുന്നത് ഒരു കളിക്കാരനും ആഗ്രഹിക്കില്ല. അത്തരം നിയമം ഐസിസി ഇപ്പോൾ മാറ്റാൻ തയ്യാറായി എന്നത് നല്ല കാര്യമാണെന്നും
വില്യംസൺ പറഞ്ഞു.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ടൈ ആയതിനെ തുടർന്ന് മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണം നോക്കിയാണ് ന്യൂസിലന്‍ഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :