മെല്‍ബണ്‍|
jibin|
Last Modified വ്യാഴം, 15 ജനുവരി 2015 (17:57 IST)
അടുത്തമാസം ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടക്കുന്ന
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ 2011ലെ വിജയം ആവര്‍ത്തിക്കുമെന്ന് ഇന്ത്യ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. കപ്പടിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഏകദിന മത്സരങ്ങളേക്കാള്‍ മികച്ചത് പുറത്തെടുക്കാനാണ് ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2011 ലെ പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ അല്ല കാര്യങ്ങള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ട് മികച്ച വേദിയാണ്. അവിടെ മികച്ച കളി തന്നെ പുറത്ത് എടുക്കാനാണ് ടീം ഇന്ത്യ തയാറെടുക്കുന്നതെന്നും ധോണി പറഞ്ഞു.
മാര്‍ച്ച് 29നു നടക്കുന്ന ഫൈനലില്‍ ഇന്ത്യയേയും പ്രതീക്ഷിക്കാമെന്നും ധോണി പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം പാക്കിസ്ഥാനെതിരെയാണ്. ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇത് ആദ്യമായാണ് ധോണി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.