പെര്‍ത്ത്|
jibin|
Last Modified ശനി, 28 ഫെബ്രുവരി 2015 (16:23 IST)
പൂള്‍ ബിയില്‍ നടന്ന ഇന്ത്യ യുഎഇ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത യുഎഇ ഉയര്‍ത്തിയ 103 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ വിജയ തീരത്തെത്തി. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി (33) രോഹിത് ശര്‍മയ്‌ക്ക് (57) മികച്ച പിന്തുണ നല്‍കിയതോടെ ലോകകപ്പില്‍ ഇന്ത്യ മൂന്നാം ജയം നേടുകയായിരുന്നു.
103 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാനായിരുന്നു തുടക്കത്തില്‍ തന്നെ പുറത്തായത്. 14 റണ്‍സ് നേടിയ ധവാനെ മലയാളിയായ കൃഷ്‌ണചന്ദ്രന്‍ പുറത്താക്കുകയായിരുന്നു. കോഹ്‌ലിയും രോഹിതും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.
നേരത്തെ ടോസ് നേടിയ യുഎഇ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൌളര്‍മാര്‍ കണിശതയോടെ പന്ത് എറിഞ്ഞതോടെ യുഎഇ 31.2 ഓവറില്‍ 102ന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റുകള്‍ നേടിയ ആര്‍ അശ്വിനാണ് യുഎഇയെ തകര്‍ത്തത്. പത്തോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകളാണ് അശ്വിന്‍ പിഴുതെറിഞ്ഞത്.23 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീതം
നേടിയ ജഡേജയും, ഉമേഷ് യാദവ് എന്നിവരും
അശ്വിന് മികച്ച പിന്തുണ നല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.