ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീണു: 151ന് ഓള്‍ഔട്ട്

  ലോകകപ്പ് ക്രിക്കറ്റ് , ന്യൂസീലന്‍ഡ് ഓസ്ട്രേലിയ മത്സരം , ക്രിക്കറ്റ്
ഓക്ക്ലന്‍ഡ്| jibin| Last Modified ശനി, 28 ഫെബ്രുവരി 2015 (09:28 IST)
ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഓസ്ട്രേലിയ തരിപ്പണമായി. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 32.2 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ 3 ഓവറില്‍
വിക്കറ്റ് നഷ്‌ടമാകാതെ 39 റണ്‍സെടുത്തു. ബ്രണ്ടം മക്കല്ലം (26*), മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ (11*) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനത്തെ തെറ്റിച്ചു കൊണ്ട് പേരു കേട്ട മഞ്ഞപ്പട ന്യൂസീലന്‍ഡിന്റെ ബോളിംഗില്‍ തരിപ്പണമാകുകയായിരുന്നു. ആരോണ്‍ ഫിഞ്ച് (14), ഡേവിഡ് വാര്‍ണര്‍ (34), ഷേയ്‌ന്‍ വാട്‌സണ്‍ (23), മൈക്കിള്‍ ക്ലാര്‍ക്ക് (12), ഡെയ്‌ന്‍ സ്‌മിത്ത് (4), ഗ്ലാന്‍ മാക്‍സ്‌വെല്‍ (1), മിച്ചല്‍ മാര്‍ഷ് (0), ബ്രാഡ് ഹാഡിന്‍ (43), മിച്ചല്‍ ജോണ്‍‌സണ്‍ (1), മിച്ചല്‍ സ്‌റ്റാര്‍ക്ക് (0), പാറ്റ് കമ്മിന്‍സ് (7) എന്നിവരാണ് മറ്റ് കിവികളുടെ ബോളിംഗിന് മുന്നില്‍ തകര്‍ന്ന് വീണത്.


അഞ്ച് വിക്കറ്റുകളെടുത്ത ട്രെന്റ് ബോള്‍ട്ടാണ്
ഓസീസിന്റെ അന്തകനായത്. അതേസമയം, ഓക്ക്ലന്‍ഡില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഓസ്ട്രേലിയയുടെ തീരുമാനം ഞെട്ടിച്ചെന്ന് മുന്‍ താരം ടോം മൂഡി ട്വീറ്റ് ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :