അടിച്ചു തകർത്ത് അലീസ ഹീലിയും ബെത്ത് മൂണിയും, ഇന്ത്യക്ക് ജയിക്കാൻ 185 റൺസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 8 മാര്‍ച്ച് 2020 (14:16 IST)
ലോക വനിത ട്വെന്റി ട്വെന്റി ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസീസ് ഓപ്പണിങ് ജോഡിയായ അലീസ ഹീലിയുടെയും ബെത്ത് മൂണിയുടെയും മികവിൽ 184 റൺസ് അടിച്ചെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് താരങ്ങൾ തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളിങ്ങ് നിരക്ക് മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് കത്തികയറിയത്. ഓസീസിനായി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ അലീസ ഹീലി വെറും 39 പന്തിൽ നിന്നാണ് 75 റൺസ് അടിച്ചെടുത്തത്. ഹീലിക്കൊപ്പം പതിയെ തുടങ്ങിയ മൂണിയും പിന്നീട് അടിച്ചുതകർത്തു. 54 പന്തുകൾ നേരിട്ട മൂണി മത്സരത്തിൽ 10 ഫോറുകളടക്കം 78 റൺസെടുത്ത് പുറത്താവാതെ നിന്നു.ഹീലി 5 സിക്സറുകളും 7 ഫോറുമടക്കമാണ് 75 റൺസ് സ്വന്തമാക്കിയത്.

നേരത്തെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ മെഗ് ലാനിങ്ങ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ദീപ്തി ശര്‍മയെറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ടു ഫോറുകളോടെ മികച്ച തുടക്കമിട്ട ഹീലിയെ ആദ്യ ഓവറില്‍ ഷെഫാലി വര്‍മയും പിന്നീട് രാജേശ്വരി ഗെയ്ക്വാദും വിട്ടുകളഞ്ഞ ക്യാച്ചുകളാണ് മത്സരത്തിൽ നിർണായകമായത്. ഇന്ത്യക്കായി ദീപ്തി ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :