അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: നിര്‍ണായക മത്സരങ്ങളില്‍ വന്‍ തോല്‍വി; സഞ്ജു ഇന്ത്യന്‍ ടീമില്‍ കയറാന്‍ ഒരു സാധ്യതയുമില്ലെന്ന് ആരാധകര്‍
- Sanju Samson: 'ഡഗ്ഔട്ടില്‍ എന്തോ മറന്നുവെച്ചത് പോലെയാണ് വന്നതും പോയതും'; സഞ്ജുവിനെതിരെ ആരാധകര്‍
- Rajasthan Royals: ഗുജറാത്ത് ബാംഗ്ലൂരിനെ തോല്‍പ്പിക്കേണ്ടത് ഇങ്ങനെ, മുംബൈയും തോല്‍ക്കണം; രാജസ്ഥാന് പ്ലേ ഓഫില്‍ കയറണമെങ്കില്‍ സംഭവിക്കേണ്ടത്
- Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാന് പുറത്തായിട്ടില്ല ! പ്ലേ ഓഫില്‍ എത്താന്‍ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ
- IPL 2023: പ്ലേ ഓഫിലേക്ക് പോരടിക്കുന്നത് ഈ അഞ്ച് ടീമുകള്‍, ഇതില്‍ രണ്ട് ടീമുകള്‍ പുറത്താകണം !
Chennai Super Kings: ഇന്ന് തോറ്റാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകുമോ?
Chennai Super Kings:ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഇത്തവണ ചെന്നൈ പ്ലേ ഓഫില്‍ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. എന്നാല്‍ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയാല്‍ ചെന്നൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകും. അത് എന്തൊക്കെയാണെന്ന് നോക്കാം.
13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് ചെന്നൈയുടെ അവസാന മത്സരം. ഈ കളിയില്‍ തോറ്റാലാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാകുക.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈ തോല്‍ക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും, ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും, സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ജയിക്കുകയാണെങ്കില്‍ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകും.