1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Why Ashwin leaves Indian Team

രാജ്‌കോട്ട് ടെസ്റ്റിനിടെ അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത് അമ്മയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന്

അശ്വിന്റെ അമ്മ ആരോഗ്യവതിയായി ഉടന്‍ തിരിച്ചെത്തട്ടെ എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എക്‌സില്‍ കുറിച്ചു

Why Ashwin leaves Indian Team
രാജ്‌കോട്ടില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതാരിയ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത് അമ്മയുടെ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന്. താരത്തിന്റെ അമ്മ ആശുപത്രിയില്‍ ആണെന്നാണ് വിവരം. അമ്മയ്‌ക്കൊപ്പം ആയിരിക്കാനാണ് രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനം അശ്വിന്‍ മത്സരത്തില്‍ നിന്നു പിന്‍വാങ്ങിയത്. ചെന്നൈയിലെ ആശുപത്രിയിലാണ് അശ്വിന്റെ അമ്മയെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 
 
അശ്വിന്റെ അമ്മ ആരോഗ്യവതിയായി ഉടന്‍ തിരിച്ചെത്തട്ടെ എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എക്‌സില്‍ കുറിച്ചു. താരത്തിനും കുടുംബത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും ബിസിസിഐ ഉറപ്പ് നല്‍കിയിട്ടുണ്ട്. 
 
അടുത്ത ലേഖനം
India vs England, 3rd test: അശ്വിനു പകരം വേറെ താരത്തെ ഇറക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ? ഇതാണ് നിയമം