1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ravichandran Ashwin 500 wickets in Test

Ravichandran Ashwin: 'അശ്വിന്‍ യുഗം' ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം

Ravichandran Ashwin
Ravichandran Ashwin

Ravichandran Ashwin: ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന താരമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗലിയെ പുറത്താക്കിയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 500 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും അശ്വിന്‍ സ്വന്തമാക്കി. ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് ആണ് പട്ടികയില്‍ ഒന്നാമന്‍. 
 
മഗ്രാത്ത് 25,528 പന്തുകളില്‍ നിന്നാണ് ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. അശ്വിന് വേണ്ടി വന്നത് 25,715 ബോളുകള്‍. ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ 105 ടെസ്റ്റുകളില്‍ നിന്നാണ് 500 വിക്കറ്റില്‍ എത്തിയതെങ്കില്‍ അശ്വിന് വേണ്ടി വന്നത് 98 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം. 
 
അടുത്ത ലേഖനം
India vs England, 3rd Test: അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്, രാജ്‌കോട്ടില്‍ ശക്തമായ നിലയില്‍