Ravichandran Ashwin: അടിയന്തര ആവശ്യം; രവിചന്ദ്രന്‍ അശ്വിന്‍ രാജ്‌കോട്ട് ടെസ്റ്റില്‍ നിന്ന് പിന്മാറി, വീട്ടിലേക്ക് തിരിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കരിയറിലെ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത്

Ravichandran Ashwin
രേണുക വേണു| Last Modified ശനി, 17 ഫെബ്രുവരി 2024 (08:07 IST)
Ravichandran Ashwin

Ravichandran Ashwin: കുടുംബത്തിലെ അടിയന്തര ആവശ്യത്തെ തുടര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍ രാജ്‌കോട്ട് ടെസ്റ്റില്‍ നിന്ന് പിന്മാറി. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ വൈകിട്ടാണ് അശ്വിന്‍ വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നാണ് താരം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

' കുടുംബത്തിലെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് അടിയന്തരമായി പിന്മാറിയിരിക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ബിസിസിഐയും ഇന്ത്യന്‍ ടീമും അശ്വിന് എല്ലാവിധ പിന്തുണയും നല്‍കുന്നു,' ബിസിസിഐയുടെ റിലീസില്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കരിയറിലെ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് അശ്വിന്‍ ഇന്നലെ സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :