Siraj vs Root: ഇങ്ങനെ ബോറടിപ്പിക്കണോ?, ബാസ് ബോൾ കളി പിള്ളേരെ, റൂട്ടിനെ ചൊറിഞ്ഞ് സിറാജ്

India vs england, Lords test, Joe root, Siraj sledges root, bazball,ഇന്ത്യ- ഇംഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റ്, ജോ റൂട്ട്, സിറാജ്- റൂട്ട്, ബാസ്ബോൾ
അഭിറാം മനോഹർ| Last Modified വെള്ളി, 11 ജൂലൈ 2025 (13:03 IST)
Siraj- Root
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനശൈലിയിലുള്ള പ്രകടനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടത്തുന്നത്. തുടക്കം മുതല്‍ അവസാനം വരെ ആക്രമണം എന്ന ബാസ് ബോള്‍ രീതിയ്ക്ക് തുടക്കത്തില്‍ വിജയങ്ങള്‍ അവകാശപ്പെടാനുണ്ടായിരുന്നെങ്കിലും പലപ്പോഴും മികച്ച ടീമുകള്‍ക്ക് മുന്നില്‍ ഈ തന്ത്രം ഫലപ്രദമായിരുന്നില്ല.ഇന്ത്യക്കെതിരെയും ബാസ്‌ബോള്‍ ശൈലിയില്‍ തന്നെയാകും കളിക്കുക എന്ന് തന്നെയാണ് ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ബാസ്‌ബോള്‍ വേണ്ട ബ്ലോക്ക് ബോള്‍ മതിയെന്ന തരത്തില്‍ ഇംഗ്ലണ്ട് മാറിയിരുന്നു.


ലോര്‍ഡ്‌സ് ടെസ്റ്റിലെ ആദ്യദിനം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓവറില്‍ 3.02 നിരക്കിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്യുന്നത്. ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്‌സ് ഇതിനകം 102 പന്തുകളില്‍ നിന്ന് 39 റണ്‍സും ജോ റൂട്ട് 191 പന്തുകളില്‍ നിന്നും 99 റണ്‍സും മാത്രമാണ് നേടിയിട്ടുള്ളത്. ഇതിനിടെ മത്സരത്തില്‍ ജോ റൂട്ടിനെ സ്ലെഡ്ജ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ്.


മത്സരത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെയാണ് സിറാജിന്റെ പരിഹാസം. റൂട്ട്, എവിടെ നിങ്ങളുടെ ബാസ് ബോള്‍, ബാസ് ബോള്‍ കളിക്കു ഞങ്ങളൊന്ന് കാണട്ടെ എന്നാണ് സിറാജ് പറയുന്നത്. സ്റ്റമ്പ്‌സ് മൈക്കില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ വളരെ വേഗം തന്നെ ആരാധകരും വീഡിയോ ഏറ്റെടുത്തു. മത്സരത്തിനിടെ നിങ്ങള്‍ ബോറിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നോ എന്ന് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്ലും പരിഹസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :