India vs England, 3rd Test: റൂട്ട് വീഴാതെ രക്ഷയില്ല; 350 ല്‍ ഒതുക്കുക ലക്ഷ്യം

സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ജോ റൂട്ടും (191 പന്തില്‍ 99), നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് (102 പന്തില്‍ 39) ഇപ്പോള്‍ ക്രീസില്‍

India vs England, IND vs ENG, Lord's Test, India vs England 3rd Test Day 1, India England Test Match Updates, Shubman Gill, India England match Preview, ലോര്‍ഡ്‌സ് ടെസ്റ്റ്, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റ് സ്‌കോര്‍ ബോര്‍ഡ്
Lord's| രേണുക വേണു| Last Modified വെള്ളി, 11 ജൂലൈ 2025 (09:41 IST)
India vs England, Lord's Test Day 1

India vs England, 3rd Test: ലോര്‍ഡ്‌സ് ടെസ്റ്റില്‍ പിടിമുറുക്കാന്‍ ഇംഗ്ലണ്ട്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 83 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് ആതിഥേയര്‍ക്കുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ 400 കടന്നാല്‍ ഇന്ത്യയെ പ്രതിരോധത്തില്‍ ആക്കാമെന്ന് ഇംഗ്ലണ്ട് കരുതുന്നു.

സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ജോ റൂട്ടും (191 പന്തില്‍ 99), നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് (102 പന്തില്‍ 39) ഇപ്പോള്‍ ക്രീസില്‍. സാക് ക്രൗലി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക്ക് (20 പന്തില്‍ 11) എന്നിവരെ ഇംഗ്ലണ്ടിനു നഷ്ടമായി.

മറുവശത്ത് ഇന്ത്യയുടെ പ്ലാന്‍ 350 നുള്ളില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുകയാണ്. രണ്ടാം ദിനമായ ഇന്ന് ജോ റൂട്ടിനെ എത്രയും വേഗം പുറത്താക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 14 ഓവറില്‍ 46 റണ്‍സ് വഴങ്ങി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റുകള്‍ ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :