ധോണിക്ക് ഇനിയൊരു തിരിച്ചുവരവില്ല: തുറന്നുപറഞ്ഞ് ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 ഫെബ്രുവരി 2020 (14:03 IST)
ദീർഘകാലമായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇനി ഇന്ത്യൻ ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ ഇതിഹാസ താരമായ് കപിൽദേവ്. ക്രിക്കറ്റിൽ നിന്നും ഏറെ കാലമായി വിട്ടുനിൽക്കുന്നതിനാൽ തന്നെ ധോണിയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടാകുമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. അതിനാൽ തന്നെ ഇനി ധോണി ടീമിലെത്തണമെന്ന് കരുതിയാൽ പോലും അദ്ദേഹത്തെ ടീമിലെടുക്കുക എന്നത് സെലക്ടർമാർക്ക് എളുപ്പമായിരിക്കില്ലെന്നും കപിൽ ദേവ് പറഞ്ഞു.

നിങ്ങൾ ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം പെട്ടെന്ന് ഒരു ദിവസം തിരിച്ചുവരാമെന്ന് കരുതരുത്. ഐ പി എല്‍ വരുന്നുണ്ട്, അതിലെ ധോണിയുടെ ഫോം നിർണായകമായിരിക്കും. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടർമാർ ചിന്തിക്കണം.രാജ്യത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് ധോണി. എന്നാലിത്രയും വലിയ കാലം കളിയിൽ നിന്നും വിട്ടുനിൽക്കുമ്പോൾ അത് എല്ലാവരിലും സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും കപിൽ വിശദമാക്കി.

2019 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിനു ശേഷം ഇന്ത്യക്ക് വേണ്ടി മഹേന്ദ്ര സിംഗ് ധോണി ഇതുവരെയും കളിച്ചിട്ടില്ല.മടങ്ങി വരവിനെ പറ്റിയും വിരമിക്കലിനെ കുറിച്ചും പല വാർത്തകളും വന്നെങ്കിലും ഇതു വരെയും ഇത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. അടുത്തിടെ മഹേന്ദ്ര സിംഗ് ധോണിയെ തങ്ങളുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :