ധോണി പറഞ്ഞു - എല്ലാവരും 10000 രൂപ കൊടുക്കണം!

 എം എസ് ധോണി, പാഡി അപ്ടണ്‍, അനില്‍ കുംബ്ലെ, ടീം ഇന്ത്യ, M S Dhoni, Paddy Upton, Anil Kumble, Team India
Last Modified ബുധന്‍, 15 മെയ് 2019 (19:40 IST)
എം എസ് ധോണിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് പാടവം, കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്, ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്, ടീം അംഗങ്ങളോട് ഇടപെടുന്നത്, ഗ്രൌണ്ടിലെ പെരുമാറ്റം, ബൌളിംഗ് ചേഞ്ചിലെ പരീക്ഷണങ്ങള്‍ എല്ലാം ലോകം അതീവകൌതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഒരു ക്യാപ്ടന്‍ എങ്ങനെയായിരിക്കണമെന്ന് ധോണിയെ കണ്ടുപഠിക്കണമെന്ന് ലോകക്രിക്കറ്റിലെ പ്രമുഖര്‍ എപ്പോഴും പറയുന്ന കാര്യമാണ്.

ടീം ഇന്ത്യയുടെ മുന്‍ മെന്‍റല്‍ കണ്ടീഷണിംഗ് കോച്ച് ആയ പാഡി അപ്ടണ്‍ തന്‍റെ പുതിയ പുസ്തകത്തില്‍ ധോണിയെപ്പറ്റി ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ടീമിലെ അച്ചടക്കത്തെപ്പറ്റി ധോനിയുടെ മനോഭാവം വെളിപ്പെടുത്തുന്നതാണ് ആ സംഭവം. 2008ല്‍ പാഡി അപ്ടണ്‍ ചുമതലയേല്‍ക്കുമ്പോള്‍ അനില്‍ കുംബ്ലെ ടെസ്റ്റ് ടീം ക്യാപ്ടനും ധോണി ഏകദിന ക്യാപ്ടനുമായിരുന്നു.

ടീമിന്‍റെ പരിശീലനത്തിനും മീറ്റിംഗുകള്‍ക്കും താരങ്ങള്‍ വൈകി വരുന്നത് ഒഴിവാക്കാന്‍ എന്തുചെയ്യണമെന്ന് അന്ന് തങ്ങള്‍ ആലോചിച്ചുവെന്ന് അപ്‌ടണ്‍ പറയുന്നു. അങ്ങനെ വൈകി വരുന്ന താരങ്ങളില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു അനില്‍ കുംബ്ലെയുടെ അഭിപ്രായം. എന്നാല്‍ വിചിത്രവും കര്‍ക്കശവുമായിരുന്നു ധോണിയുടെ അഭിഒപ്രായം. ആരെങ്കിലും വൈകി വന്നാല്‍ ബാക്കിയുള്ള എല്ലാവരും 10000 രൂപ വീതം ഫൈന്‍ അടയ്ക്കണമെന്നായിരുന്നു ധോണി പറഞ്ഞത്!

അതിന് ശേഷം ഒരാള്‍ പോലും ടീം മീറ്റിംഗിനോ പ്രാക്ടീസിനോ വൈകി വന്നിട്ടില്ലത്രേ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :