അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (20:48 IST)
പാകിസ്ഥാനോട് തോൽവി നേരിട്ടതിന് ശേഷം ഇന്ത്യൻ നായകൻ കോലിയിൽ നിന്നുണ്ടായ പ്രതികരണം തന്നെ നിരാശനാക്കിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. മത്സരത്തിൽ ആദ്യ രണ്ട് വിക്കറ്റുകൾ വീണപ്പോൾ ഇന്ത്യ സമ്മർദ്ദത്തിലായി എന്ന കോലിയുടെ പരാമർശം ഇന്ത്യയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് അജയ്
ജഡേജ പറഞ്ഞു.
രണ്ട് വിക്കറ്റുകൾ വീണപ്പോൾ പാകിസ്ഥാനെതിരായ കളിയിൽ തങ്ങൾ പിന്നിലായെന്നാണ് കോലി പറഞ്ഞത്. ആ വാക്കുകൾ നിരാശപ്പെടുത്തി. കോലിയെ പോലെയൊരു താരം മൈതാനത്ത് നിൽക്കുമ്പോൾ കളി അവിടെ തീരാൻ ഒരു വഴിയുമില്ല. ജഡേജ പറഞ്ഞു.
രണ്ട് പന്ത് പോലും നേരിടുന്നതിന് മുൻപ് ഇന്ത്യ പിന്നോട്ട് പോയിയെന്ന് ചിന്തിച്ചാൽ എങ്ങനെ ശരിയാകും. ഇന്ത്യ കളിയെ സമീപിച്ച വിധമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജഡേജ പറഞ്ഞു. മത്സരത്തിൽ 49 പന്തിൽ നിന്നും 57 റൺസ് നേടിയ കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യ മുന്നോട്ട് വെച്ച 152 റൺസ് എന്ന വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെയാണ്
പാകിസ്ഥാൻ നേടിയത്.