അഭിറാം മനോഹർ|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (16:11 IST)
ഇന്ത്യ-
പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ മതം കൂട്ടിക്കലർത്തി അഭിപ്രായപ്രകടനം നടത്തിയ മുൻ പാക് പേസർ വഖാർ യൂനിസിനെതിരെ വിമർശനം കടുക്കുന്നു. വിവിധ രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും വഖാറിന്റെ പ്രതികരണത്തിനെതിരെ രംഗത്ത് വന്നു.
മത്സരത്തിനിടയിൽ ഹിന്ദുക്കൾക്ക് മുന്നിൽ റിസ്‌വാൻ നിസ്‌കരിക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണെന്നായിരുന്നു വഖാറിന്റെ പ്രതികരണം. ഇന്ത്യ-പാക് മത്സരത്തിനിടയിലെ ഡ്രിങ്ക്‌സ് ഇടവേളയിൽ റിസ്‌വാൻ നിസ്‌കരിക്കുന്ന ദൃശ്യം വൈറലായിരുന്നു.
അതേസമയം വഖാറിനെ പോലെയുള്ളൊരാൾ നടത്തിയ പ്രതികരണം നിരാശജനകമാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ പറഞ്ഞു. ക്രിക്കറ്റാണ് എല്ലാത്തിനും മുകളിൽ മറ്റതെല്ലാം അപ്രസക്തമാണ് എന്ന് എല്ലാവരും അഭിപ്രായം നടത്തുമ്പോളാണ് വഖാറിനെ പോലുള്ളവർ ഇങ്ങനെ പ്രതികരിക്കുന്നത്. ഇത് നിരാശജനകമാണ് ഭോഗ്ലെ പറഞ്ഞു.
മുൻ ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര തുടങ്ങി പല താരങ്ങളും വഖാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്ഥാൻ എന്നത് ഒരു മനോരോഗമാണെന്നായിരുന്നു വിഷയത്തിൽ കോൺഗ്രസ് അഭിഷേക് സ്വിങ്വിയുടെ പ്രതികരണം.