1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Westindies won over australia in T20 worldcup warmup match

പവലും പൂറാനും തിളങ്ങി, സന്നാഹമത്സരത്തിൽ ഓസീസിനെ അടിച്ചൊതുക്കി വെസ്റ്റിൻഡീസ്

Westindies
Westindies
ടി20 ലോകകപ്പ് സന്നാഹമത്സരത്തില്‍ ഓസീസിനെതിരെ ബാറ്റിംഗ് വെടിക്കെട്ട് ഒരുക്കി വെസ്റ്റിന്‍ഡീസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന വെസ്റ്റിന്‍ഡീസ് നിക്കോളാസ് പൂറാന്റെയും റോവ്മന്‍ പവലിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനെ സാധിച്ചുള്ളു. പ്രധാന താരങ്ങളില്ലാതെയാണ് ഓസീസ് സന്നാഹമത്സരത്തിനിറങ്ങിയത്.
 
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. 30 പന്തില്‍ 55 റണ്‍സ് നേടിയ ജോഷ് ഇംഗ്ലീഷ് 12 പന്തില്‍ 25 റണ്‍സെടുത്ത ടിം ഡേവിഡ് എന്നിവരാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 14 പന്തില്‍ 25 റണ്‍സുമായി മാത്യു വെയ്ഡും 22 പന്തില്‍ 39 റണ്‍സുമായി നഥാന്‍ എല്ലിസും ശ്രമിച്ചുനോക്കിയെങ്കിലും വിജയം വെസ്റ്റിന്‍ഡീസിനൊപ്പം നിന്നു. നേരത്തെ ആദ്യം ബാറ്റ് വീശിയ വെസ്റ്റിന്‍ഡീസിനായി 25 പന്തില്‍ നിന്നും 75 റണ്‍സുമായി നിക്കോളാസ് പൂറാന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തീയത്. 25 പന്തില്‍ 52 റണ്‍സുമായി റോവ്മാന്‍ പവലും 18 പന്തില്‍ 47 റണ്‍സുമായി ഷെഫാനെ റുതര്‍ഫോര്‍ഡുമാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
അടുത്ത ലേഖനം
T20 World Cup 2024 Warm-up Match, West Indies vs Australia: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് !