അയാൾ നന്നായി കളിച്ചു, പക്ഷേ കുടുക്കാനുള്ള വിദ്യ ഞങ്ങൾക്കറിയാം: വെല്ലുവിളിയുമായി ടിം സൗത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (21:15 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുംബൈയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യയെ വെല്ലുവിളിച്ച് ന്യൂസിലൻഡ് പേസർ ടിം സൗത്തി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച യുവതാരം ശ്രേയസ് അയ്യരെ തളയ്ക്കാൻ പദ്ധതികൾ തയ്യാറാണെന്നാണ് സൗത്തി വ്യക്തമാക്കിയത്.

അസാധാരണ ബാറ്റിംഗാണ് ശ്രേയസ് അയ്യര്‍ പുറത്തെടുത്തത്. അരങ്ങേറ്റത്തില്‍ അത്രയും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത ശ്രേയസിന്റെ പ്രകടനം ഉശിരനായിരുന്നു. പക്ഷേ, ശ്രേയസിനെ കുറിച്ച് അല്‍പ്പം അധികം വിവരങ്ങൾ ഇപ്പോൾ നമുക്ക് അറിയാം. സ്ലോ പിച്ചില്‍ ഷോര്‍ട്ട് ബോളുകളിലൂടെ ബാറ്ററെ നേരിടുന്നത് എളുപ്പമല്ല. ശ്രേയസിനെ മെരുക്കാനുള്ള പദ്ധതികള്‍ ന്യൂസിലന്‍ഡ് പരിശോധിക്കും- സൗത്തി പറഞ്ഞു.

മുംബൈയിലെ മോശം കാലാവസ്ഥ കാരണം ഇരു ടീമുകൾക്ക് പരിശീലനം നടത്താനായില്ല. അതിനാൽ നായകൻ കെയ്‌ൻ വില്യംസണും പരിശീലകൻ ഗാരി സ്റ്റഡും പിച്ച് പരിശോധിച്ച ശേഷമെ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളുവെന്നും സൗത്തി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :