അനുബന്ധ വാര്‍ത്തകള്‍
- രാജസ്ഥാനെ എറിഞ്ഞിട്ട് ഹർഷൽ പട്ടേൽ, ഒപ്പം ഒരുപിടി റെക്കോർഡുകളും
- മികച്ച താരങ്ങൾ ഇപ്പോളും ബെഞ്ചിൽ, രാജസ്ഥാൻ തോൽവി ഇരന്നുവാങ്ങുന്നു!
- ടി20യിൽ 10,000 റൺസ്, 300 വിക്കറ്റ്! : ഒരേയൊരു രാജാവ്
- ഇപ്പോൾ ഐപിഎല്ലിനാണ് പ്രാധാന്യം, ലോകകപ്പ് പിന്നെയല്ലെ: പൊള്ളാർഡ്
- ഐപിഎൽ 2021: രാജാസ്ഥാന് ഇന്ന് ജീവൻമരണ പോരാട്ടം, ആദ്യ നാലിലെ സ്ഥാനം നിലനിർത്താൻ ആർസിബി
ഡേവിഡ് വാർണർ പുറത്തേക്ക്, അടിമുടി മാറ്റത്തിനൊരുങ്ങി സൺറൈസേഴ്‌സ്: ആരാധക രോഷം
അടുത്ത താരലേലത്തിന് മുൻപ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്ഡേവിഡ് വാര്‍ണറെ ഒഴിവാക്കുമെന്ന് സൂചന. നായകൻ കെയ്‌ൻ വില്യംസണിനെയും റാഷിദ് ഖാനെയും മാത്രം നിലനിർത്തികൊണ്ട് വമ്പൻ അഴിച്ചുപണിക്കാണ് ടീം ഒരുങ്ങുന്നത്.
അതേസമയം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഡേവിഡ് വാർണറെ പുറത്താക്കുന്നതിൽ വലിയ ആരാധക രോഷമാണ് ഉണ്ടാകുന്നത്.തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ വാർണർ ഐപിഎൽ കിരീടം നേടിയ എസ്ആർഎച്ച് ടീമിന്റെ നായകനുമായിരുന്നു. മൂന്ന് സീസണുകളിൽ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള വാർണറെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പുറമെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമുണ്ട്.
എങ്കിലും നീക്കവുമായി ഹൈദരാബാദ് മുന്നോട്ട് പോകുമെന്നാണ് സൂചന.യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന കോച്ച് ട്രെവര്‍ ബെയ്‌ലിസിന്റെ വാക്കുകൾ ഹൈദരാബാദിൽ നിന്നുമുള്ള വാർണറുടെ പുറത്താകലിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്. ഹൈദരാബാദ് വാർണറെ കൈവിടുകയാണെങ്കിൽ സൂപ്പർ താരത്തെ ഏത് ടീം നോട്ടമിടും എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.