ഈ കാഴ്‌ച കണ്ടാല്‍ പന്തും ഞെട്ടും; ധോണിയുടെ മിന്നല്‍ സ്‌റ്റം‌മ്പിംഗ് വീണ്ടും - വീഡിയോ കാണാം

അഡ്‌ലെയ്ഡ്| Last Modified ചൊവ്വ, 15 ജനുവരി 2019 (12:36 IST)
ബാറ്റിംഗില്‍ മോശം ഫോം തുടരുമ്പോഴും സ്‌റ്റംമ്പിന് പിന്നില്‍ തന്നെ വെല്ലാന്‍ ശേഷിയുള്ളവര്‍ ആരുമില്ലെന്ന് തെളിയിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി.

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ജഡേജയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ പുറത്താക്കാന്‍ ധോണി നടത്തിയ മിന്നല്‍ സ്‌റ്റം‌മ്പിംഗാണ് ആരാധകരെയും വിമര്‍ശകരേയും ഒരുപോലെ ഞെട്ടിച്ചത്.

ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയും, ധോണി പന്ത് കൈയിലൊതുക്കി ബെയ്ല്‍സ് ഇളക്കുകയുമായിരുന്നു. വിക്കറ്റിനു പിന്നില്‍ ധോണിയായതിനാല്‍ അമ്പയറുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ഹാന്‍ഡ്‌സ്‌കോംപ് ക്രീസ് വിടുകയായിരുന്നു.

യുവതാരം ഋഷഭ് പന്തിന്റെ കടന്നുവരവിന്റെ പശ്ചാത്തലത്തില്‍ ധോണി ക്രിക്കറ്റ് മതിയാക്കണമെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുമ്പോഴാണ് വിക്കറ്റിനു പിന്നില്‍ മാന്ത്രിക നീക്കങ്ങളുമായി മഹി കളം നിറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :