ധോണിയുള്ളപ്പോള്‍ തന്ത്രങ്ങള്‍ക്കാണോ പഞ്ഞം; വിക്കറ്റ് തെറിച്ച ഞെട്ടലില്‍ ബോള്‍ട്ട് - ചിരിയോടെ കുല്‍ദീപ്

  trent boult , virat kohli , team india , cricket , kuldeep , മഹേന്ദ്ര സിംഗ് ധോണി , കുല്‍ദീപ് യാദവ് , രോഹിത് ശര്‍മ്മ , ഇന്ത്യ - ന്യൂസിലന്‍ഡ്
നേപ്പിയര്‍| Last Updated: ബുധന്‍, 23 ജനുവരി 2019 (14:25 IST)
മൂന്നോ നാലോ പതിറ്റാണ്ടു കൂടുമ്പോൾ മാത്രം ലഭിക്കുന്ന അപൂർവ താരങ്ങളിലൊരാള്‍ എന്നാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര വിജയത്തിനു ശേഷം മഹേന്ദ്ര സിംഗ് ധോണിയെ പരിശീലകന്‍ രവി ശാസ്‌ത്രി വിശേഷിപ്പിച്ചത്.

രണ്ട് ലോകകപ്പും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ച ധോണി നായകന്റെ കുപ്പായം വിരാട് കോഹ്‌ലിക്ക് കൈമാറിയെങ്കിലും ഗ്രൌണ്ടില്‍ അദ്ദേഹം തന്നെയാണ് ടീമിന്റെ നാഥന്‍. നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം ബോളര്‍മാര്‍ എങ്ങനെ പന്തെറിയണമെന്നുവരെ നിര്‍ദേശം നല്‍കുന്നത് മറ്റാരുമല്ല.

ധോണിയുടെ നിര്‍ദേശങ്ങളാണ് മികച്ച ബോളിംഗ് പ്രകടനത്തിന് പിന്നിലെ രഹസ്യമെന്ന് സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനുള്ള ഏറ്റവും ഒടുവിലെ തെളിവായിരുന്നു ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ട്രന്റ് ബോള്‍ട്ടിന്റെ പുറത്താകല്‍.

കുല്‍ദീപ് യാദവ് എറിയാനെത്തിയ 38മത് ഓവറിലാണ് ധോണിയുടെ നിര്‍ണായക ഇടപെടലുണ്ടായത്. പ്രതിരോധവുമായി ക്രീസില്‍ നില്‍ക്കുന്ന ബോള്‍ട്ടിനെതിരെ വെറുതേ പന്തെറിഞ്ഞിട്ട് കാര്യമില്ലെന്നും, സ്‌റ്റമ്പിനടുത്ത് നിന്ന് റൗണ്ട് ദി വിക്കറ്റ് എറിയാനുമായിരുന്നു മഹി നിര്‍ദേശിച്ചത്.

ധോണിയുടെ നിര്‍ദേശത്തിന് അനുസരിച്ച് കുല്‍ദീപ് പന്തെറിയുകയും ആ ബോളില്‍ തന്നെ ബോള്‍ട്ട് സ്ലിപ്പില്‍ നിന്ന രോഹിത് ശര്‍മ്മയ്‌ക്ക് വിക്കറ്റ് നല്‍കി പുറത്താകുകയും ചെയ്‌തു. അതിശയത്തോടെയാണ് ന്യൂസിലന്‍ഡ് താരങ്ങളും ആരാധകരും മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ഇടപെടല്‍ കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :