നേപ്പിയർ|
Last Modified ബുധന്‍, 23 ജനുവരി 2019 (09:00 IST)
ഇന്ത്യക്കെതിരെ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് തകരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19 ഓവറില്‍
നാല് വിക്കറ്റ് നഷ്‌ടത്തില്‍ 77 റണ്‍സെന്ന നിലയിലയിലാണ്. നായകന്‍ കെയ്‌ന്‍ വില്യംസണും (27*) ഹെന്‍റി നിക്കോളാസ് (0*) ക്രീസില്‍. മുഹമ്മദ് ഷമിയും ചാഹലും രണ്ട് വിക്കറ്റ് വീതം നേടി.
രണ്ടാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഷമിയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ട് പന്ത് സ്റ്റംപിലേക്ക് വീണതോടെയാണ് മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ (5) മടങ്ങിയത്.
അടുത്ത ഓവറില്‍ മണ്‍റോയേയും (8) ഷമി മടക്കി അയച്ചു. ചാഹലിന്റെ ഓവറില്‍ അദ്ദേഹത്തിനു തന്നെ ക്യാച്ച് നല്‍കിയാണ് റോസ് ടെയ്‌ലര്‍ (24) മടങ്ങിയത്. 19മത് ഓവറില്‍ സമാനമായ രീതിയിലാണ് ടോം ലഥാമും പുറത്തായത്. ചാഹലിന് തന്നെയായിരുന്നു വിക്കറ്റ്.
വിജയ് ശങ്കറിന്റെ ഓവറില്‍ വില്യംസണ്‍ നല്‍കിയ ക്യാച്ച് കേദാര്‍ ജാദവ് പാഴാക്കിയില്ലായിരുന്നുവെങ്കില്‍ കിവികളുടെ തകര്‍ച്ച ഉറപ്പിക്കാമായിരുന്നു. രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി ഷമി.