ഫിഞ്ചിനെ പുറകില്‍ നിന്ന് എറിഞ്ഞു വീഴ്‌ത്താനൊരുങ്ങി ഭുവി; അപകടം തിരിച്ചറിഞ്ഞ് ഓസീസ് ബാറ്റ്‌സ്‌മാന്‍ ക്രീസില്‍ നിന്ന് തെന്നിമാറി

 bhuvneshwar kumar , team india , aaron finch , Australia , dhoni , മഹേന്ദ്ര സിംഗ് ധോണി , കോഹ്‌ലി , ഭുവനേശ്വര്‍ കുമാര്‍ , ഫിഞ്ച് , ക്രിക്കറ്റ്
മെല്‍‌ബണ്‍| Last Updated: വെള്ളി, 18 ജനുവരി 2019 (12:13 IST)
കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം മറ്റൊരു ലെവലാണ്. തന്ത്രങ്ങളുമാ‍യി മഹേന്ദ്ര സിംഗ് ധോണി കൂടെയുള്ളപ്പോള്‍ വിരാട് ഏത് പരീക്ഷണത്തിനും ഒരുങ്ങും. കഴിഞ്ഞ രണ്ടു വര്‍ഷമായി അത്തരം നിമിഷങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടുകഴിഞ്ഞു.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാര്‍ നടത്തിയ ഒരു പരീക്ഷണമാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. ഓസീസ് ബാറ്റ്‌സ്‌മാന്‍ ആരോണ്‍ ഫിഞ്ചിനെതിരെയായിരുന്നു ഭൂവിയുടെ നീക്കം.

ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ സ്‌റ്റം‌മ്പിന് പുറകില്‍ നിന്നാണ് ഭുവനേശ്വര്‍ പന്തെറിഞ്ഞത്. അപകടം തിരിച്ചറിഞ്ഞ ഫിഞ്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ക്രീസില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തു. ഇതോടെ അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചു.

അമ്പയറുടെ കണ്‍മുന്നിലേക്ക് ഭുവിയുടെ ശരീരം എത്തിയില്ല എന്ന കാരണത്താലാണ് അമ്പയര്‍ ഡെഡ് ബോള്‍
വിളിച്ചത്. ഇതിനെതിരെ ഭൂവി പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ധവാന്‍ അടക്കമുള്ളവര്‍ ഇന്ത്യന്‍ പേസറെ സമാധാനിപ്പിക്കുകയായിരുന്നു.

സ്‌റ്റമ്പിന് പുറകില്‍ നിന്ന് എറിയണമെങ്കില്‍ പോലും അമ്പയറുടെ കണ്‍മുന്നില്‍ ബോളറുടെ ശരീരം എത്തണമെന്നാണ് ചട്ടം. ഇതേ തുടര്‍ന്നാണ് അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചത്. അതേസമയം, ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഭൂവിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :