ഇന്ത്യയുടെ ചരിത്ര നേട്ടം തടയാന്‍ ഓസ്‌ട്രേലിയ; സൂപ്പര്‍താരത്തെ ഒഴിവാക്കി കിടിലന്‍ ടീമുമായി കങ്കാരുക്കള്‍

  virat kohli , team india , cricket , australia , ഓസ്‌ട്രേലിയ , ഇന്ത്യ , നഥേണ്‍ ലിയോണ്‍ , ക്രിക്കറ്റ്
മെല്‍ബണ്‍| Last Updated: വ്യാഴം, 17 ജനുവരി 2019 (19:06 IST)
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ആദ്യ പരമ്പര ജയം കൊതിക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തിന് ഇറങ്ങുക നിര്‍ണായക മാറ്റങ്ങളുമായി.

ടെസ്‌റ്റ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നഥേണ്‍ ലിയോണിനെ പകരം ലെഗ് സ്‌പിന്നര്‍ ആദം സാം‌പയും രേസര്‍ ജേസണ്‍ ബെഹന്‍റോഫിന് പകരം ബില്ലി സ്റ്റാന്‍ലേക്കും ഓസീസ് ടീമില്‍ തിരിച്ചെത്തി.

മെല്‍‌ബണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകുമെന്നതിനാല്‍ ടീമില്‍ വന്‍ അഴിച്ചു പണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ ഇടപെടലുകള്‍ വേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും പരമ്പരയില്‍ 1-1 തുല്യത പാലിക്കുകയാണ്. നാളത്തെ വിജയിക്ക് പരമ്പര സ്വന്തമാകും. കളി ജയിച്ചാല്‍ ഓസ്ട്രേലിയയില്‍ ആദ്യമായി ഏകദിന പരമ്പര നേട്ടമെന്ന ചരിത്രം സ്വന്തമാക്കാന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനുമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :